Latest NewsNewsIndia

വേര്‍പിരിഞ്ഞ കാമുകനുമായുള്ള വിവാഹം നടക്കാന്‍ വേണ്ടി മന്ത്രവാദം: നഷ്ടപ്പെട്ടത് നാലരലക്ഷം

. പണം ലഭിക്കാതെ വന്നതോടെ യുവതി പൊലീസിനെ സമിപിക്കുകയായിരുന്നു.

മുംബൈ: വേര്‍പിരിഞ്ഞ കാമുകനുമായുള്ള വിവാഹം നടക്കാന്‍ വേണ്ടി മന്ത്രവാദം. വിവാഹമോചിതയായ യുവതിയെ പറ്റിച്ചു മന്ത്രവാദി തട്ടിയെടുത്തത് ലക്ഷങ്ങൾ. താനുമായി വേര്‍പിരിഞ്ഞ കാമുകനുമായുള്ള വിവാഹം നടക്കാന്‍ വേണ്ടിയാണ് 26കാരി മാത്രവാദിയുടെ അടുത്ത എത്തിയത്. ഉടൻ എല്ലാം ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് നാലരലക്ഷം രൂപ മന്ത്രവാദി തട്ടിയെടുത്തത്.

read also: കൊവിഡ് പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശ് മാതൃക, ലോകാരോഗ്യ സംഘടനയ്ക്ക് പുറമെ യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് ഓസ്ട്രേലിയ

ബാബ കരീം ഖാന്‍ എന്നയാളാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിൽ നവി മുംബൈ പൊലീസ് ആണ് പിടികൂടിയത്. വിവിധഘട്ടങ്ങളിലായി യുവതി നാലരലക്ഷം രൂപയാണ് യുവതി മന്ത്രവാദിയ്ക്ക് നല്‍കിയത്. എന്നാല്‍ യുവതി ആഗ്രഹിച്ച ഫലലഭ്യത ഉണ്ടാവാത്തതോടെ താന്ത്രികനോട് പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു. പണം തിരിച്ച്‌ നല്‍കാന്‍ അയാള്‍ തയ്യാറായില്ല. ഇക്കാര്യം പൊലീസിനെ അറിയിച്ചാല്‍ മന്ത്രവിദ്യ നടത്തി റോഡപകടത്തിലൂടെ കൊലപ്പെടുത്തുമെന്നും ഇയാള്‍ യുവതി അറിയിച്ചു. പണം ലഭിക്കാതെ വന്നതോടെ യുവതി പൊലീസിനെ സമിപിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button