Latest NewsNewsIndia

യു.പിയിൽ വീണ്ടും ബി ജെ പി തേരോട്ടം: 630 സീറ്റ് ഉറപ്പിച്ച് യോഗി സർക്കാർ

95 സീറ്റില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. 349 സീറ്റില്‍ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെയാണ് വിജയിച്ചത്.

ലക്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും യോഗി തരംഗമെന്ന് റിപ്പോർട്ട്. ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തെ ബ്ലോക്ക് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വിജയം. 825 സീറ്റില്‍ 630 ഓളം സീറ്റുകളാണ് ബി.ജെ.പി നേടിയത്. നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ പ്രദേശിക തലത്തിലുള്ള വിജയങ്ങള്‍ ബി.ജെ.പിക്ക് ആത്മവിശ്വാസം പകരുന്നതാണ്.

അതേസമയം 70 സീറ്റിലാണ് സമാജ് വാദി പാര്‍ട്ടി വിജയിച്ചത്. അതേസമയം കോണ്‍ഗ്രസ് പിന്തുണയില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞത് രണ്ട് സീറ്റില്‍ മാത്രമാണ്. 95 സീറ്റില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. 349 സീറ്റില്‍ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെയാണ് വിജയിച്ചത്. ബാക്കിയുള്ള 476 സീറ്റുകളിലേക്ക് ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. തങ്ങള്‍ പിന്തുണക്കുന്ന 334 സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായാണ് ബി.ജെ.പിയുടെ അവകാശവാദം. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ലഖ്നൗവിലെ പാര്‍ട്ടി ഓഫീസിലെത്തി യോഗി ആദിത്യനാഥ് ആഹ്ലാദം പങ്കുവെച്ചു.

Read Also: തിരുവനന്തപുരത്ത് സിക്ക രോഗികളുടെ സാന്നിധ്യം: രോഗ പ്രതിരോധം വിലയിരുത്താൻ കേന്ദ്രസംഘം

shortlink

Related Articles

Post Your Comments

Related Articles


Back to top button