
പഴനി: പഴനി അടിവാരത്ത് നാല്‍പ്പതുകാരിയായ യുവതിയെ തട്ടിക്കൊണ്ടു പോയി മുറിയില്‍ പൂട്ടിയിട്ടു ക്രൂരബലാത്സംഗത്തിനിരയാക്കി. ഒരു രാത്രി മുഴുവന്‍ യുവതിയെ പീഡിപ്പിച്ച ശേഷം ബിയര്‍ കുപ്പി ഉപയോഗിച്ച് ഇവരുടെ സ്വകാര്യഭാഗത്ത് പരിക്കേല്‍പ്പിച്ചതായാണ് പരാതി. ജൂണ്‍ 19 നാണ് സംഭവം നടന്നത്. മാനഹാനി ഭയന്ന് ദമ്പതികള്‍ വിവരം ആദ്യം പുറത്തുപറഞ്ഞിരുന്നില്ല. തലശേരിയില്‍നിന്ന് പഴനിയില്‍ ക്ഷേത്രദര്‍ശനത്തിന് പോയ സേലം സ്വദേശിനിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ഭര്‍ത്താവ് ഭക്ഷണം വാങ്ങാന്‍ പോയ സമയത്താണ് ലോഡ്ജ് മാനേജര്‍ ഉള്‍പ്പടെ മൂന്നുപേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
Read Also : പരിശോധനയ്ക്കിടെ ഡോക്ടറുടെ ലൈംഗികാതിക്രമം: പരാതിപ്പെട്ട യുവതിയ്ക്കും മകനും ക്രൂരമര്‍ദനം
ദമ്പതികള്‍ തമിഴ്‌നാട് സ്വദേശികളാണെങ്കിലും ഇരുവരും ജോലി സംബന്ധമായി കണ്ണൂരിലായിരുന്നു താമസം. ഇവിടെനിന്നാണ് ദര്‍ശനത്തിനായി ഇവര്‍ പഴനിയിലേക്ക് പോയത്. ഭര്‍ത്താവ് യുവതിയെ കണ്ടെത്തുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാന്‍ പോലും ആകാത്ത അവസ്ഥയിലായിരുന്നു യുവതി. പിന്നീട് ഒരു അഭിഭാഷകനെ കണ്ടപ്പോഴാണ് അടിയന്തിരമായി ചികിത്സ തേടാന്‍ നിര്‍ദ്ദേശിച്ചത്.
ഇതനുസരിച്ചാണ് ഇവര്‍ കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. അവര്‍ ഇപ്പോഴും പരിയാരത്ത് ചികിത്സയില്‍ തുടരുകയാണ്. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഇളങ്കോയുടെ നേതൃത്വത്തില്‍ യുവതിയുടെ മൊഴിയെടുത്തു.
യുവതിയുടെ പരാതിയിലാണ് മൂന്നംഗ അക്രമിസംഘത്തിന്റെ കൊടുംക്രൂരത പുറത്തറിഞ്ഞത്. ഡല്‍ഹിയിലെ നിര്‍ഭയ കേസിനെ ഓര്‍മിപ്പിക്കുന്ന സംഭവമാണിത്. ഇതിനിടെ ദമ്പതികളെ പഴനിയില്‍ മുറിയെടുക്കാന്‍ പ്രേരിപ്പിച്ച അജ്ഞാതനെ കണ്ടെത്താന്‍ കേരള തമിഴ്നാട് പൊലീസ് സംയുക്ത നീക്കം ആരംഭിച്ചു. ഭര്‍ത്താവിനു ലൈസന്‍സ് എടുക്കുന്നതിനായി സ്വന്തം നാടായ ഡിണ്ടിഗല്ലിലേക്കു പോകാന്‍ പഴനിയിലെത്തിയ ദമ്പതികളെ ക്ഷേത്ര ദര്‍ശനം നടത്തി പൊയ്ക്കൂടേയെന്നു ചോദിച്ചു മുറിയെടുക്കാന്‍ അജ്ഞാതന്‍ പ്രേരിപ്പിക്കുകയായിരുന്നു.
Post Your Comments