Latest NewsNewsIndia

‘മന്ത്രിമാരുടെ എണ്ണം കൂടി പക്ഷേ വാക്സിന്‍ വിതരണം കൂടിയില്ല’: കേന്ദ്രത്തിന്റെ വാദം പൊള്ളയാണെന്ന് രാഹുല്‍ ഗാന്ധി

രാജ്യത്തെ ആകെ വാക്സിനേഷന്‍ 37.60 കോടിയായി ഉയര്‍ന്നുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ വാക്സിന്‍ നയത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘കേന്ദ്രമന്ത്രിമാരുടെ എണ്ണം കൂടിയിട്ടുണ്ട്. പക്ഷേ ജനങ്ങള്‍ക്ക് വാക്സിന്‍ എപ്പോള്‍ ലഭിക്കുമെന്ന് മാത്രം വ്യക്തമാക്കാന്‍ മോദി സര്‍ക്കാരിന് കഴിയുന്നില്ല’- രാഹുല്‍ വിമർശിച്ചു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം.

രാജ്യത്തെ പ്രതിദിന വാക്‌സിനേഷന്‍ സംബന്ധിച്ച കണക്കുകളും രാഹുല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 60 ശതമാനം ആളുകള്‍ക്ക് 2021 ഡിസംബര്‍ അവസാനത്തോടെ രണ്ട് ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ ദിവസേന 80 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കേണ്ടി വരും. എന്നാല്‍ പ്രതിദിനം രാജ്യത്ത് വിതരണം ചെയ്യുന്ന വാക്‌സിന്റെ കണക്കെടുത്താല്‍ കഴിഞ്ഞ ഏഴ് ദിവസത്തെ ശരാശരി പ്രതിദിനം 34 ലക്ഷം മാത്രമാണ്’- രാഹുല്‍ ട്വീറ്റില്‍ വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുമെന്ന കേന്ദ്രത്തിന്റെ വാദം പൊള്ളയാണെന്നും ട്വീറ്റില്‍ രാഹുല്‍ വിമര്‍ശിക്കുന്നു.

Read Also: തിരുവനന്തപുരത്ത് സിക്ക രോഗികളുടെ സാന്നിധ്യം: രോഗ പ്രതിരോധം വിലയിരുത്താൻ കേന്ദ്രസംഘം

രാജ്യത്ത് കോവിഡ് സ്ഥിതിഗതികള്‍ ഇപ്പോഴും അപകടകരമായി തന്നെ തുടരുകയാണെന്നും ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും രാഹുല്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. രാജ്യത്തെ ആകെ വാക്സിനേഷന്‍ 37.60 കോടിയായി ഉയര്‍ന്നുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. 37.23 ലക്ഷം ഡോസ് വാക്സിനാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് വിതരണം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button