![](/wp-content/uploads/2021/07/hnet.com-image-2021-07-12t103529.588.jpg)
മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണിന് മുമ്പായി മെഗാ താരലേലം നടക്കാനിരിക്കെ മുംബൈ ഇന്ത്യൻസ് നിലനിർത്താൻ സാധ്യതയുള്ള നാല് താരങ്ങളെ വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, ഹാർദ്ദിക് പാണ്ഡ്യ, കീറോൺ പൊള്ളാർഡ് എന്നിവരെ നിലനിർത്തിയേക്കുമെന്നാണ് ചോപ്ര പറയുന്നത്.
‘മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, ഹാർദ്ദിക് പാണ്ഡ്യ എന്നീ മൂന്ന് താരങ്ങളെ നിലനിർത്താൻ മുംബൈ ഇന്ത്യൻസ് നൂറ് ശതമാനം ആഗ്രഹിക്കും. വിദേശ താരങ്ങളിൽ പൊള്ളാർഡായിരിക്കും മുംബൈയുടെ ആദ്യ ഓപ്ഷൻ’ ചോപ്ര പറഞ്ഞു.
Read Also:- കൗണ്ടി ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് അശ്വിൻ
നാല് താരങ്ങളെ ഓരോ ടീമുകൾക്കും നിലനിർത്താനാകുമെന്നാണ് പുറത്തുവന്നിരിക്കുന്ന പുതിയ വിവരം. മൂന്ന് ഇന്ത്യൻ താരങ്ങളെയോ ഒരു വിദേശ താരത്തെയോ അല്ലെങ്കിൽ രണ്ട് വീതം ഇന്ത്യൻ താരങ്ങളെയും വിദേശ താരങ്ങളെയും നിലനിർത്താം എന്നാണ് പുതിയ തീരുമാനം. കഴിഞ്ഞ തവണ മൂന്ന് താരങ്ങളെയും നിലനിർത്തുകയും രണ്ട് റൈറ്റ് ടു മാച്ച് അവസരവും ഫ്രാഞ്ചൈസികൾക്ക് ഉപയോഗിക്കാമായിരുന്നു.
Post Your Comments