Latest NewsNewsIndiaCrime

പരിശോധനയ്ക്കിടെ ഡോക്ടറുടെ ലൈംഗികാതിക്രമം: പരാതിപ്പെട്ട യുവതിയ്ക്കും മകനും ക്രൂരമര്‍ദനം

യുവതിയെയും മകനെയും റോഡിലിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു

പാട്‌ന: ദന്ത ക്ലിനിക്കില്‍ പരിശോധനയ്‌ക്കെത്തിയ യുവതിയ്ക്ക് നേരെ ഡോക്ടറുടെ ലൈംഗികാതിക്രമം. പരിശോധന നടത്തുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടര്‍ക്കെതിരേ പ്രതികരിച്ച യുവതിയ്ക്കും മകനുമെതിരെ ആക്രമണം. ബിഹാറിലെ ഹാജിപുര്‍ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

read also: എസ്.എസ്.എല്‍.സി പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കും

ശനിയാഴ്ച പതിവ് പരിശോധനയ്ക്കായി ദന്ത ഡോക്ടറുടെ ക്ലിനിക്കിലെത്തിയതായിരുന്നു യുവതി. ഡോക്ടർ അതിക്രമം തുടര്‍ന്നതോടെ യുവതി പ്രതികരിച്ചു. സംഭവം കണ്ടെത്തിയ മകനും പ്രശ്‌നത്തില്‍ ഇടപെട്ടു. ഇതോടെ ഡോക്ടറുടെ ഗുണ്ടകള്‍ ചേര്‍ന്ന് തന്നെയും മകനെയും റോഡിലിട്ട് മര്‍ദിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡോക്ടർ മോശമായരീതിയില്‍ പെരുമാറിയെന്നും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും യുവതി പറയുന്നു.

യുവതിയെയും മകനെയും റോഡിലിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ യുവതിയുടെ പരാതി ലഭിച്ചെന്നും ഡോക്ടര്‍ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button