തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീണ്ടും പിഴവ്. കോവിഡ് ബാധിച്ച് മരിച്ചയാളുടെ സുഖവിവരം അന്വേഷിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് വിളിച്ചത് മൂന്ന് തവണ. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയെ മരിച്ചയാളുടെ വിവരം ആരോഗ്യവകുപ്പിന്‍റെ കൈവശമില്ലായിരുന്നുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
കോവിഡ് ബാധിച്ച രോഗി മരിച്ച ശേഷവും ആരോഗ്യ സ്ഥിതി അന്വേഷിച്ച് മൂന്ന് തവണ ആരോഗ്യ വകുപ്പില്‍ നിന്നും ഫോണ്‍ വന്നതായി ബന്ധുക്കള്‍ പറയുന്നു. മരിച്ച പോത്തന്‍കോട് സ്വദേശി അനില്‍കുമാറിന്‍റെ ബന്ധുക്കളെയാണ് ആരോഗ്യവകുപ്പില്‍ നിന്ന് വിളിച്ചത്. മരിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും ഇയാളെ കോവിഡ് മൂലം മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് വാർഡ് മെമ്പറും വ്യക്തമാക്കുന്നു.
കോവിഡ് മരണ കണക്കുകളിൽ സംസ്ഥാനത്ത് വലിയ തരത്തിലുള്ള ക്രമക്കേടുകളാണ് നടന്നിട്ടുള്ളത്. പലരും മരണപ്പെട്ടവരുടെ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടുവെന്ന പരാതിയുമായി കൂടുതൽപേർ രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments