
ലക്‌നൗ: കോണ്‍ഗ്രസ് ഹിന്ദു വിരുദ്ധ പാര്‍ട്ടിയാണെന്ന വിമര്‍ശനവുമായി ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എ രാകേഷ് സിംഗ്. നല്ല പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്നവരെ പാര്‍ട്ടി അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘കോണ്‍ഗ്രസ് അടിസ്ഥാനപരമായി ഹിന്ദുത്വ വിരുദ്ധ, മുസ്ലീം അനുകൂല പാര്‍ട്ടിയാണ്. ജാതിയിലും മതത്തിലും രാഷ്ട്രീയം കലര്‍ത്തുന്ന രീതിയാണ് കോണ്‍ഗ്രസിന്റേത്. കോണ്‍ഗ്രസിന്റെ കപട മതേതരത്വം അംഗീകരിക്കാന്‍ കഴിയില്ല’ – രാകേഷ് സിംഗ് പറഞ്ഞു.
യോഗി ആദിത്യനാഥിനെ പോലെ ബഹുമാനവും ആദരവും പിടിച്ചുപറ്റിയ മറ്റൊരു മുഖ്യമന്ത്രിയും ഉണ്ടായിട്ടില്ലെന്ന് രാകേഷ് സിംഗ് അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമായിട്ടും തനിക്ക് ആവശ്യമായ സഹായങ്ങള്‍ ഒന്നും തന്നെ യോഗി ആദിത്യനാഥ് നിരസിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ 75 ജില്ലകളുണ്ടെന്നും എന്നാല്‍ ആര്‍ക്കും സ്വന്തം പാര്‍ട്ടിയുടെ ജില്ല പ്രസിഡന്റുമാരുടെ പേര് പോലും അറിയില്ലെന്നും രാകേഷ് സിംഗ് വിമര്‍ശിച്ചു.
Post Your Comments