NattuvarthaLatest NewsKeralaNews

തിരക്ക് കുറയ്ക്കാൻ മദ്യവിൽപ്പനശാലകളിൽ പുതിയ കൗണ്ടറുകൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപ്പനശാലകൾക്ക് മുൻപിലെ തിരക്ക് കുറയ്ക്കാന്‍ പ്രത്യേക കൗണ്ടര്‍ ഒരുക്കുമെന്ന് മന്ത്രി. മദ്യവില്പന സ്ഥാപനങ്ങള്‍ക്ക് മുൻപിൽ രൂപപ്പെടുന്ന നീണ്ട നിരകൾ കോവിഡ് ബാധയ്ക്കും മറ്റു ട്രാഫിക് പ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്ന് കണ്ടെത്തിയത്തോടെയാണ് നടപടി.
പെട്ടെന്ന് മദ്യം കൊടുക്കാന്‍ മുന്‍കൂട്ടി തുക അടച്ച്‌ ഈ കൗണ്ടര്‍ ഉപയോഗപ്പെടുത്താന്‍ ആണ് നീക്കം. കൗണ്ടറുകളുടെ എണ്ണം തിരക്കുള്ള സ്ഥലങ്ങളില്‍ കൂട്ടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Also Read:കാലിക്കറ്റ് യൂണിവേഴ്സിറ്റി ലൈംഗികാതിക്രമം: പ്രതി ഹാരിസ് കൂടുതൽ വിദ്യാർഥിനികളെ ചൂഷണം ചെയ്തതായി പരാതി

മദ്യം വില്‍ക്കുന്ന സ്ഥലങ്ങളിലെ ക്യൂ പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അത് പരിഹരിക്കാന്‍ ആണ് പുതിയ നീക്കമെന്നും മന്ത്രി പറഞ്ഞു. മദ്യശാലകൾക്കും അതുണ്ടാക്കുന്ന പ്രശ്നങ്ങൾക്കുമെതിരെ നിരവധി വിമർശനങ്ങളാണ് ദിനം പ്രതി വന്നുകൊണ്ടിരിക്കുന്നത്.

ലോക്ഡൗൺ കാലഘട്ടങ്ങളിൽ വ്യാജമദ്യം ഒഴുകിയതോടെയാണ് സർക്കാരിന് മദ്യശാലകൾ പെട്ടന്ന് തുറക്കേണ്ടി വന്നത്. ഏറ്റവുമധികം വരുമാനമുള്ള സർക്കാർ സ്ഥാപനം കൂടിയാണ് ബീവറേജ് ഔട്ട്‌ലെറ്റുകൾ. എന്നാൽ ഇതിനെതിരെയും വലിയ വിമർശനങ്ങൾ സമീപകാലത്ത് ഉയർന്നു വന്നിരുന്നു. കോവിഡ് കാലത്ത് ആൾക്കൂട്ടമുണ്ടക്കാൻ സാധ്യതയുള്ള ബീവറേജ് ഔട്ട്‌ലെറ്റുകൾ തുറന്നതിനെതിരെ പ്രതിഷേധവും ശക്തമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button