ലക്നൗ : ഉത്തര്‍പ്രദേശ് ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടി ബിജെപി.
തെരഞ്ഞെടുപ്പില്‍ 85 ശതമാനത്തോളം സീറ്റുകളാണ് ബിജെപി നേടിയത്. 825ല്‍ 635 ബ്ലോക്ക് പഞ്ചായത്തുകളുടെയും അധ്യക്ഷപദവി ബിജെപിയ്ക്കാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചോദനവും മാര്‍ഗ്ഗനിര്‍ദേശവുമാണ് സമൂഹത്തിലെ എല്ലാ തട്ടിലുമുള്ളവരെ ഒന്നിപ്പിച്ച് വിജയം കൊയ്യാന്‍ സഹായിച്ചതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ലക്നൗ, കന്നോജ് ബ്ലോക്ക് പഞ്ചായത്തുകളില്‍ ബിജെപി എട്ടുസീറ്റുകളാണ് നേടിയത്. മൊറാദാബാദില്‍ ആറ് സീറ്റുകളും ഭദോഹിയില്‍ മൂന്ന് സീറ്റുകളും ബിജെപി നേടി. സീതാപൂരില്‍ 15 ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷപദവിയും ഹര്‍ദോയില്‍ 14 ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷപദവികളും ബിജെപി നേടി. ആഗ്ര ബ്ലോക്ക് പഞ്ചായത്തില്‍ 14 അധ്യക്ഷപദവികളും ബിജെപിക്കാണ്, മുസഫര്‍നഗറില്‍ എട്ട് സീറ്റുകളും നേടി. സമാജ് വാദിയുടെ കോട്ടയായ അസംഗറിലും ബിജെപി മേല്‍ക്കൈ നേടി. ഇവിടെ 22 ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷപദവികളില്‍ 12 എണ്ണം ബിജെപി നേടി..
उत्तर प्रदेश में ब्लॉक प्रमुखों के चुनाव में भी @BJP4UP ने अपना परचम लहराया है। @myogiadityanath सरकार की नीतियों और जनहित की योजनाओं से जनता को जो लाभ मिला है, वो पार्टी की भारी जीत में परिलक्षित हुआ है। इस विजय के लिए पार्टी के सभी कार्यकर्ता बधाई के पात्र हैं। https://t.co/QZP6u1kjVT
— Narendra Modi (@narendramodi) July 10, 2021
Post Your Comments