Latest NewsIndiaNews

യോഗി സർക്കാരിന്റെ കോവിഡ് പ്രതിരോധം ലോകത്തിന് തന്നെ മാതൃകയാണ് : പ്രശംസിച്ച് ഓസ്‌ട്രേലിയൻ എംപി

കോവിഡ് ഒന്നാം തരംഗത്തിലും യോഗി സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ചയായിരുന്നു

ലക്‌നൗ : കോവിഡ് പ്രതിരോധത്തിലെ യോഗി മോഡലിനേയും അദ്ദേഹത്തിന്റെ ഭരണകൂടത്തേയും പ്രശംസിച്ച് ഓസ്‌ട്രേലിയൻ പാർലമെന്റ് അംഗം ക്രെയ്ഗ് കെല്ലി. യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധം ലോകത്തിന് തന്നെ മാതൃകയാണെന്നും ക്രെയ്ഗ് കെല്ലി പറഞ്ഞു. ഓസ്‌ട്രേലിയയിലെ കോവിഡ് പ്രതിരോധ നടപടികളെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. നേരത്തേയും യോഗി മോഡൽ കോവിഡ് പ്രതിരോധത്തെ ക്രെയ്ഗ് കെല്ലി പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഏകദേശം 24 കോടിയോളം ആളുകൾ ഇവിടെയുണ്ട്. കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിച്ചപ്പോഴും സമയോചിതമായ പ്രതിരോധ നടപടികളിലൂടെ വൈറസിനെ പ്രതിരോധിക്കാൻ യോഗിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തിനായിട്ടുണ്ട്.

Read Also  :  സരിത്തിനേയും റമീസിനേയും കേരളത്തിന് പുറത്തുള്ള ജയിലിലേക്ക് മാറ്റണം: കസ്റ്റംസ്

കോവിഡ് ഒന്നാം തരംഗത്തിലും യോഗി സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ചയായിരുന്നു. ഒന്നാം തരംഗത്തിൽ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സഹായകരമായത് എട്ട് ഘടകങ്ങളാണ്. രാഷ്ട്രീയ നേതൃത്വം തന്നെയാണ് അതിൽ പ്രധാനവും. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തിൽ ധനമന്ത്രി സുരേഷ് ഖന്ന, ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗ് എന്നിവരാണ് നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ടീം 11 എന്ന പേരിൽ 11 വകുപ്പ് തല കമ്മിറ്റികൾ രൂപീകരിച്ചു. യോഗി ആദിത്യ നാഥിന്റെ മേൽനോട്ടത്തിൽ 25ഓളം മുതിർന്ന ഉദ്യോഗസ്ഥരാണ് സമിതിയിൽ പ്രവർത്തിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button