മുംബൈ: മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി ഐപിഎൽ നിർത്തിയാൽ താനും നിർത്തുമെന്ന് ചെന്നൈയിലെ ധോണിയുടെ സഹതാരം സുരേഷ് റെയ്‌ന. ഇത്തവണ ചെന്നൈയ്ക്ക് കിരീടം നേടാനായാൽ താൻ ധോണിയെ ഒരു വർഷം കൂടി ഐപിഎൽ കളിക്കുവാൻ സമ്മതിപ്പിച്ചെടുക്കുമെന്നും റെയ്ന പറഞ്ഞു. ഐപിഎല്ലിൽ ഇനി ധോണി കളിക്കില്ലെന്നാണ് തീരുമാനമെങ്കിൽ താനും കളി നിർത്തുമെന്ന് സുരേഷ് റെയ്ന കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മുൻ ഇന്ത്യൻ നായകൻ നിലവിൽ ഐപിഎല്ലിൽ മാത്രമാണ് കളിക്കുന്നത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകനായ ധോണി ഈ സീസണോടെ കളി അവസാനിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 2020 ആഗസ്റ്റ് 15നാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ പ്രഖ്യാപിച്ചത്. ഇതിന് മിനിട്ടുകൾക്ക് ശേഷം സുരേഷ് റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
Read Also:- അർജന്റീനയെയും മെസ്സിയേയും പിന്തുണച്ച് ബ്രസീലിയൻ ആരാധകർ: രൂക്ഷ വിമർശനവുമായി നെയ്മർ
ഇരുവരും തമ്മിലുള്ള ആത്മബന്ധം എത്രത്തോളം വലുതാണ് എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഒരുമിച്ചുള്ള ഈ തീരുമാനം. അതേസമയം, ഐപിഎൽ പതിനാലാം സീസണിന്റെ രണ്ടാം പാദ മത്സരങ്ങൾ സെപ്തംബർ 19ന് ആരംഭിക്കും. ഒക്ടോബർ 15നാണ് ഫൈനൽ.
Post Your Comments