![](/wp-content/uploads/2021/07/yogi-adityanath_4f1f282c-6710-11e7-ae46-9bfe7bf72e96.jpg)
ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി തന്നെ അധികാരം പടിക്കുമെന്ന് അഭിപ്രായ സര്‍വ്വെ ഫലം. ഐഎഎന്‍സ്-സി വോട്ടര്‍ നടത്തിയ സര്‍വ്വെയുടെ ഫലമാണ് വന്നിരിക്കുന്നത്. 52 ശതമാനം ആളുകള്‍ പയുന്നത് യോഗി വീണ്ടും അധികാരത്തിലെത്തുമെന്നാണ്. എന്നാല്‍ 37 ശതമാനം പേര്‍ യോഗി വീഴുമെന്നും വിശ്വസിക്കുന്നു.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. അന്ന് ഗോരഖ്പൂര്‍ എംപിയായിരുന്നു യോഗി ആദിത്യനാഥ്. ബിജെപി മികച്ച വിജയം നേടിയതോടെയാണ് യോഗിയെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി തീരുമാനിച്ചത്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദും ലോക്‌സഭാ അംഗമായിരുന്നു. ഇവര്‍ രണ്ടുപേരുമാണ് പിന്നീട് യുപുടെ ഭരണത്തിന് ചുക്കാന്‍ പിടിച്ചത്.
അഞ്ചുവര്‍ഷം കഴിയുമ്പോള്‍ യുപി വീണ്ടും തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. രാജ്യത്തെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള യുപിയിൽ കൊറോണ പ്രതിരോധം മികച്ച രീതിയിൽ ചെയ്തതിനു ലോകാരോഗ്യ സംഘടന ഉൾപ്പെടെ യോഗി സർക്കാരിനെ അഭിനന്ദിച്ചിരുന്നു.
read also: യോഗിയുടെ ഭരണകാലത്ത് എൻകൗണ്ടറിൽ കൊല്ലപ്പെട്ടത് 114 കൊടും ക്രിമിനലുകൾ: അവസാനം കൊല്ലപ്പെട്ടത് കാലിയ
2017ല്‍ ബിജെപിക്ക് 312 സീറ്റാണ് കിട്ടിയത്. എസ്പിക്ക് 47 ഉം ബിഎസ്പിക്ക് 19ഉം കോണ്‍ഗ്രസിന് ഏഴ് സീറ്റുകളും ലഭിച്ചു. അടുത്ത ഫെബ്രുവരിയിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഇനി നടക്കേണ്ടത്. നിലവിലെ സര്‍ക്കാരിന്റെ കാലാവധി 2022 മാര്‍ച്ച് 14 ആണ്. അതിന് മുമ്പ് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഇതേ ട്രെന്‍ഡ് നിയമസഭാ തിരഞ്ഞെടുപ്പിലും പ്രകടമാകുമെന്നാണ് ബിജെപിയുടെ വിശ്വാസം.
Post Your Comments