KeralaLatest NewsIndiaNews

ഇന്ത്യയിൽ കോൺഗ്രസിന്റെ നിയോഗം അവസാനിച്ചു, ഇന്ത്യയെ ഇനി സ്റ്റാലിനും മമതയും കാക്കും: അരുൺ കുമാർ

മണ്ണിലിറങ്ങി മനുഷ്യർക്കൊപ്പം നടക്കുന്ന യോഗിയുടെ രാഷ്ട്രീയമാണ് വിജയിച്ചത്

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ കനത്ത തോൽ‌വി ഏറ്റുവാങ്ങിയ കോൺഗ്രസിനെ വിമർശിച്ച് മാധ്യമപ്രവർത്തകൻ അരുൺ കുമാർ രംഗത്ത്. ഇന്ത്യയിൽ കോൺഗ്രസിന്റെ നിയോഗം അവസാനിച്ചുവെന്ന് അരുൺ കുമാർ പറഞ്ഞു. ഒന്നും ബിജെപിയിൽ നിന്ന് വേറിട്ട് പറയാനോ പ്രവർത്തിക്കാനോ ഇല്ലാത്ത കോൺഗ്രസ് കഥാവശേഷമായെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Also Read:നാലിടത്ത് താമര, കേരളവും ഇനി ഇതേ സാഹചര്യത്തിലേക്ക് തന്നെ നീങ്ങും : വി മുരളീധരൻ

മണ്ണിലിറങ്ങി മനുഷ്യർക്കൊപ്പം നടക്കുന്ന രാഷ്ട്രീയമാണ് വിജയിച്ചത്.അതിൽ വർഗ്ഗീയതയുണ്ട്, വികസന രാഷ്ട്രീയ മോഹങ്ങളുമുണ്ട്. ഹൃദയഭൂമിയിൽ ഹിന്ദുത്വവും ചെറുതെങ്കിലും നിറവേറ്റിയ പദ്ധതികളും സമാസമം വീടുകൾ കയറി ആവർത്തിച്ചുറപ്പിച്ച് യോഗിയുടെ കാലാൾപട ഉത്തർപ്രദേശിനെ തനിക്കൊപ്പം നിർത്തി. പഞ്ചാബിൽ ഭരണവിരുദ്ധ വികാരത്തെ ക്ഷേമരാഷ്ട്രീയ മോഹങ്ങളാക്കി ആപ്പ് വീടുകൾ തോറും നടന്നു നട്ടു വളർത്തി. ഒന്നും ബിജെപിയിൽ നിന്ന് വേറിട്ട് പറയാനോ പ്രവർത്തിക്കാനോ ഇല്ലാത്ത കോൺഗ്രസ് കഥാവശേഷമായി’, അരുൺ കുറിച്ചു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:

മണ്ണിലിറങ്ങി മനുഷ്യർക്കൊപ്പം നടക്കുന്ന രാഷ്ട്രീയമാണ് വിജയിച്ചത്.അതിൽ വർഗ്ഗീയതയുണ്ട്, വികസന രാഷ്ട്രീയ മോഹങ്ങളുമുണ്ട്. ഹൃദയഭൂമിയിൽ ഹിന്ദുത്വവും ചെറുതെങ്കിലും നിറവേറ്റിയ പദ്ധതികളും സമാസമം വീടുകൾ കയറി ആവർത്തിച്ചുറപ്പിച്ച് യോഗിയുടെ കാലാൾപട ഉത്തർപ്രദേശിനെ തനിക്കൊപ്പം നിർത്തി. പഞ്ചാബിൽ ഭരണവിരുദ്ധ വികാരത്തെ ക്ഷേമരാഷ്ട്രീയ മോഹങ്ങളാക്കി ആപ്പ് വീടുകൾ തോറും നടന്നു നട്ടു വളർത്തി. ഒന്നും ബി.ജെ.പിയിൽ നിന്ന് വേറിട്ട് പറയാനോ പ്രവർത്തിക്കാനോ ഇല്ലാത്ത കോൺഗ്രസ് കഥാവശേഷമായി.

ഇന്ത്യയിൽ കോൺഗ്രസ്സിൻ്റെ നിയോഗം അവസാനിക്കുകയാണ്. പാർട്ടി ദേശീയ തലത്തിൽ പിരിച്ചുവിട്ട് ലോക് സേവക് സംഘ് ആയി ഗ്രാമങ്ങളിലേക്കും മനുഷ്യരിലേക്കും മടങ്ങണം. ഒരിടവേളയ്ക്ക് ശേഷം കാലത്തിൻ്റെ ആശയങ്ങൾ പുതുക്കിയെടുത്ത് പുതിയ മനുഷ്യരാൽ, സ്വപ്നങ്ങളാൽ നയിക്കപ്പെടുന്ന രാഷ്ട്രീയ പാർട്ടിയായി ഉയിർത്തെഴുന്നേൽക്കണം. പ്രിയപ്പെട്ട ഹൈക്കമാൻഡ് നിങ്ങൾ ഈ പാർട്ടിയുടെ രാഷ്ട്രീയ ബാധ്യതയാണ്. ഇന്ത്യയെ ഇമാജിൻ ചെയ്യാനുള്ള കഴിവുള്ളവർ നിങ്ങളിലുണ്ടോ എന്ന് സംശയമാണ്. ആ നിങ്ങളെ ഇന്ത്യ എങ്ങനെ ഇമാജിൻ ചെയ്യാനാണ്? പ്രച്ഛന്നവേഷത്തിരക്കിൽ സ്വന്തം വേഷം മറന്നു പോയവരെ എങ്ങനെയാണ് ഇമാജിൻ ചെയ്യേണ്ടത്? എന്താണ് നിങ്ങളുടെ വേഷം? ആശയം?റോൾ? വേഷങ്ങളെല്ലാം അഴിച്ചു വച്ച് മണ്ണിലേക്കും മനുഷ്യരിലേക്കും മടങ്ങു. മടങ്ങി വരും വരെ ഇന്ത്യയെ അതിൻ്റെ വൈവിധ്യം കാത്തോളും. സ്റ്റാലിനും, മമതയും, നവീനും, ഇടതുപാർട്ടികളും, കെജരിവാളും, അഖിലേഷും ഒപ്പം ഇന്ത്യയിലെ കർഷകരും.!

shortlink

Related Articles

Post Your Comments

Related Articles


Back to top button