പാലക്കാട്: മകന്റെ അമിതമായ കമ്പ്യൂട്ടർ ഗെയിം ഉപയോഗത്തില്‍ അധ്യാപക ദമ്പതികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ. അധ്യാപക ദമ്പതികളുടെ അക്കൗണ്ടില്‍ നിന്ന് മൂന്നു ലക്ഷം രൂപയാണ് നഷ്ടമായത്. പല സമയങ്ങളിലായി അക്കൗണ്ടിൽനിന്ന് പണം നഷ്ടമായത് ശ്രദ്ധയില്‍പെട്ട അധ്യാപകന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒടുവിൽ പണം നഷ്ടമായതിന്റെ കുറ്റം മകന് ഏറ്റെടുത്തതോടെ പരാതി പിന്‍വലിച്ചു.
ഓൺലൈൻ ഗെയിമിനായി പണം പിന്‍വലിച്ചതിന് ഒ.ടി.പി നമ്പർ അടക്കമുള്ള സന്ദേശങ്ങള്‍ എത്തിയിരുന്നതും മകന്റെ ഫോണിലേക്കായിരുന്നു. എപ്പോഴും മുറിയില്‍ ഒതുങ്ങിക്കൂടിയിരുന്ന മകന് പഠനത്തില്‍ പിന്നാക്കം പോയതിനെ തുടര്‍ന്നാണ് ഗെയിമിന് അടിമയായ വിവരം ദമ്പതികളുടെ ശ്രദ്ധയില്‍പ്പെടുന്നത്.
Post Your Comments