KeralaLatest NewsIndiaNews

‘തട്ടിപ്പു പൊളിഞ്ഞു, സാബു സാറിനൊപ്പം ഫിറോസ് ഇക്കയും കേരളം വിടുന്നു’: ഫിറോസിനെ ട്രോളി പോരാളി ഷാജി, വിമർശനം

കൊച്ചി: സംസ്ഥാനത്ത് നിരവധി തട്ടിപ്പുകൾ നടക്കുന്ന സാഹചര്യത്തിൽ ക്രൗഡ് ഫണ്ടിംഗിൽ സര്‍ക്കാര്‍ നിരീക്ഷണം വേണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിൽ ചാരിറ്റി പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പലിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് പോരാളി ഷാജി. നന്മ മരങ്ങളെ തളർത്തുന്ന സുപ്രധാന നിമിഷങ്ങൾ എന്ന് പറഞ്ഞാണ് പോരാളി ഷാജി ഫേസ്‌ബുക്കിൽ പരിഹാസ പോസ്റ്റ് ഇട്ടിരിക്കുന്നത്.

‘ചാരിറ്റിയുടെ പേരിൽ വ്യാപകമായ തട്ടിപ്പും തമ്മിൽ തല്ലും നടക്കുന്നെന്ന് കോടതി. തട്ടിപ്പുകൾ ആവർത്തിക്കുമ്പോൾ ഭാവിയിൽ ആരും ആരെയും സഹായിക്കാൻ തയ്യാറാവത്ത അവസ്ഥ വരുമെന്നും കോടതി പരാമർശം. ഇനിയില്ലേ ആ സുവർണ കാലം. നന്മ മരങ്ങളെ തളർത്തുന്ന സുപ്രധാന നിമിഷങ്ങൾ ഇതാ’ – ഇങ്ങനെയായിരുന്നു പോരാളി ഷാജിയുടെ കുറിപ്പ്. ഒപ്പം ചേർത്തിരിക്കുന്ന പോസ്റ്ററിൽ ഫിറോസ് കുന്നംപറമ്പലിന്റെ ഫോട്ടോയുമുണ്ട്. ‘തട്ടിപ്പു പൊളിഞ്ഞു, സാബു സാറിനൊപ്പം ഫിറോസ് ഇക്കയും കേരളം വിടുന്നു’ എന്നാണു ഈ ഫോട്ടോയിൽ എഴുതിയിരിക്കുന്നത്.

പോരാളി ഷാജിയുടെ പോസ്റ്റിൽ നിരവധിയാളുകളാണ് ഷാജിയെ വിമർശിച്ച് രംഗത്ത് വന്നിരിക്കുന്നത്. ‘അതായിരിക്കും മുഖ്യമന്ത്രിയുടെ മോള് ആദ്യേ സ്ഥലം വിട്ട് കർണാടകയിൽ പോയത്’ എന്നാണു ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ‘കുറെ പാവങ്ങളെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച ആളാണ് ഫിറോസിക്ക എന്നും നിങ്ങളൊന്നും ഒരിക്കൽ പോലും ആരെയും സഹായിച്ചിട്ടില്ലല്ലോ’യെന്നും ചോദിക്കുന്നവരുണ്ട്. ‘അഭിമന്യുവിന് വേണ്ടി മൂന്നര കോടി പിരിച്ചിട്ട് 65ലക്ഷം കൊടുത്തിട്ട് ബാക്കി വിഴുങ്ങിയ ടീം. പ്രളയത്തിൽ പിരിച്ചിട്ട് മുച്ചൂടും മുക്കിയ ടീം. ഓഖിയിൽ പിരിച്ചിട്ട് മുക്കിയ ടീം. വാക്സിന് പിരിച്ചിട്ട് മുക്കിയ ടീം. ഇവരെയും കൂടെ ഒന്ന് പിടിക്കാൻ പറയണേ കോടതിയോട്’ എന്നാണു മറ്റൊരു കമന്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button