തിരുവനന്തപുരം: മദ്യവിൽപന ശാലകളിലെ തിരക്ക് കുറയ്ക്കാൻ പദ്ധതികൾ ആവിഷ്‌ക്കരിച്ച് സർക്കാർ. തുക മുൻകൂട്ടി അടച്ച് മദ്യം വാങ്ങുന്നതിനുള്ള പ്രത്യേക കൗണ്ടർ ഏർപ്പെടുത്താനാണ് തീരുമാനം. ഇതിനായുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മദ്യവിൽപന സ്ഥാപനങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന വലിയ ക്യൂ വലിയ പ്രശ്നമായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് ഒഴിവാക്കുന്നതിനായാണ് ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ പ്രത്യേക കൗണ്ടർ ഏർപ്പെടുത്തുന്നതെന്നും മുൻകൂട്ടി തുക അടച്ച് പെട്ടെന്ന് മദ്യം കൊടുക്കാൻ പാകത്തിലായിരിക്കും കൗണ്ടർ ആരംഭിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരക്കുള്ള സ്ഥലങ്ങളിൽ കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കുകയും ഇപ്പോഴുള്ള തിരക്ക് ഒഴിവാക്കുന്നതിന് മറ്റ് ശാസ്ത്രീയമായ മാർഗങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: കൊച്ചി-ലക്ഷദ്വീപ് എയര്‍ ഇന്ത്യ വിമാനം ആകാശ ചുഴിയില്‍പ്പെട്ടു: സംഭവം ലാൻഡിങ്ങിനിടയിൽ
Post Your Comments