KeralaLatest NewsNews

കൊച്ചി-ലക്ഷദ്വീപ് എയര്‍ ഇന്ത്യ വിമാനം ആകാശ ചുഴിയില്‍പ്പെട്ടു: സംഭവം ലാൻഡിങ്ങിനിടയിൽ

ലാന്‍ഡിംഗില്‍ ഉണ്ടായ ആഘാതത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കൊച്ചി : കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം അതിശക്തമായ ആകാശ ചുഴിയില്‍പ്പെട്ട് തിരിച്ചിറക്കി. ഇന്ന് ഉച്ചയോടെയായിരുന്നു കൊച്ചിയില്‍ നിന്ന് കവരത്തിയിലേക്ക് വിമാനം പോയത്. ലാന്‍ഡിങ്ങിന് അഞ്ചുമിനിറ്റ് മുമ്പുണ്ടായ അപകടം നിയന്ത്രണ വിധേയമായത് പെെലറ്റിന്‍റെ സമയോജിതമായ തീരുമാനത്തിലാണ്.

read also: കോവിഡിനെതിരെ സംയുക്തമായി പോരാടണമെന്ന് നരേന്ദ്ര മോദി: പിന്തുണ ഉറപ്പെന്ന് വിയറ്റ്‌നാം പ്രധാനമന്ത്രി

ലക്ഷദ്വീപിലെ കാലാവസ്ഥ മോശമായതിനാല്‍ തിരിച്ച്‌ കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു വിമാനം. ഐഷാ സുല്‍ത്താനയെ ചോദ്യം ചെയ്യാന്‍ കൊച്ചിയിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥന്‍ അമീര്‍ ബിന്‍ മുഹമ്മദ് (ബെന്നി) ഉള്‍പ്പെടെ 19 യാത്രക്കാരാണ് അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നത്. ലാന്‍ഡിംഗില്‍ ഉണ്ടായ ആഘാതത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബെന്നിക്ക് തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. മറ്റൊരു യാത്രക്കാരന്‍റെ കെെ ഒടിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button