മുംബൈ: ഇന്ത്യക്കുവേണ്ടി വീണ്ടും കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. അടുത്ത രണ്ട് ലോക കപ്പിൽ ഏതെങ്കിലും ഒരെണ്ണത്തിലെങ്കിലും കളിക്കണമെന്നാണ് ആഗ്രഹമെന്ന് കാർത്തിക് പറഞ്ഞു.
‘എനിക്ക് കായികക്ഷമത ഉള്ളിടത്തോളം കാലം ഈ മത്സരം കളിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അടുത്ത രണ്ട് ലോക കപ്പിൽ ഒന്നിലെങ്കിലും ഇന്ത്യക്കായി കളിക്കണം. ഇന്ത്യൻ ടി20 ടീമിനൊപ്പം മികച്ച പ്രകടനം നടത്തിയെങ്കിലും ലോകകപ്പിലെ മോശം പ്രകടനം ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തി’ കാർത്തിക് പറഞ്ഞു.
Read Also:- രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ തുളസി ചായ
‘ഞാനിപ്പോഴും കൊൽക്കത്തയ്ക്കായി ഐപിഎൽ കളിക്കുന്നു. ഇന്ത്യക്ക് കൃത്യമായൊരു മധ്യനിര ബാറ്റ്സ്മാനെ ആവശ്യമാണ്. ഹർദ്ദിക്കും ജഡേജയുമല്ലാതെ മറ്റൊരു മധ്യനിര ബാറ്റ്സ്മാൻ ഇന്ത്യൻ ടീമിൽ ഇല്ല. ടീമിലുള്ള മറ്റുള്ളവരിൽ മിക്കവരും ഫ്രാഞ്ചൈസിക്ക് വേണ്ടി ടോപ് ഓർഡറിൽ കളിക്കുന്നവരാണ്’ കാർത്തിക്ക് കൂട്ടിച്ചേർത്തു.
Post Your Comments