KeralaNattuvarthaLatest NewsNewsIndia

‘ഞാന്‍ മാധ്യമ സ്ഥാപനങ്ങളുടെ ഉടമയല്ല, ഉള്ളത് നിക്ഷേപം മാത്രം’: ഏഷ്യാനെറ്റ് വിവാദത്തിൽ പ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ

ഇന്ത്യ എന്ന വികാരം കാത്ത് സൂക്ഷിക്കണമെന്നും രാജ്യത്തെ അനാദരിക്കരുതെന്നും പൊതുവെ പറയാറുണ്ട്

ഡൽഹി: താന്‍ മാധ്യമ സ്ഥാപനങ്ങളുടെ ഉടമയല്ലെന്നും, മാധ്യമസ്ഥാപനങ്ങളിൽ ഉള്ളത് നിക്ഷേപം മാത്രമാണെന്നും വ്യക്തമാക്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. താൻ എഡിറ്റോറിയല്‍ വിഭാഗത്തില്‍ ഇടപെടാറില്ലെന്നും അതൊക്കെ വളരെ പ്രൊഫഷണലി കൈകാര്യം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യുസുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എഡിറ്റര്‍മാരുടെ വീക്ഷണങ്ങളുടെ പേരില്‍ നിര്‍ഭാഗ്യവശാല്‍, എന്റെ മേലിലാണ് അടി കിട്ടുക. ഞാന്‍ വാര്‍ത്തയിൽ ഇടപെടാറില്ല. അവര്‍ നന്നായി ചെയ്താല്‍, ഏത് പ്രൊഫഷണല്‍ സ്ഥാപനങ്ങളിലുമെന്നത് പോലെ അവര്‍ വിജയിക്കും. തെറ്റു പറ്റിയാലും അവര്‍ക്കാണ് ഉത്തരവാദിത്വം. ഞാന്‍ അതില്‍ ഇടപെടുകയില്ല. അവര്‍ക്ക് പ്രാദേശികമായ പ്രശ്‌നങ്ങളോ വിഷയങ്ങളോ ഉണ്ടാകാം. അതിന്റെ പേരില്‍ എനിക്കാണ് വിമര്‍ശനം കിട്ടുക. മാധ്യമവുമായുള്ള അസോസിയേഷന്റെ ഭാഗമാണിതെല്ലാമെന്നാണ് ഞാന്‍ കരുതുന്നത്. നല്ലത് ചെയ്യുമ്പോള്‍ ആരും ഒന്നും പറയില്ല. വിവാദമുണ്ടായാല്‍ എന്റെ തലയില്‍ വരും’. രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

താന്‍ അഭിപ്രായ സ്വാതന്ത്ര്യം ആദരിക്കുന്ന ആളാണെന്നും ചാനലിന്റെ നിലപാടില്‍ അഭിപ്രായം പറയാറില്ലെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാറില്ലെങ്കിലും, ഇന്ത്യ എന്ന വികാരം കാത്ത് സൂക്ഷിക്കണമെന്നും രാജ്യത്തെ അനാദരിക്കരുതെന്നും പൊതുവെ പറയാറുണ്ടെന്നും രാജീവ് വ്യക്തമാക്കി. ബാക്കിയൊക്കെ ജനാധിപത്യ വ്യവസ്ഥയിലെ പതിവ് സംവാദങ്ങളാണെന്നും വിയോജിക്കുമ്പോള്‍ പോലും സൗഹൃദം കാത്തു സൂക്ഷിക്കാന്‍ കഴിയണമെന്നതാണ് തന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button