തിരുവനന്തപുരം : അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജി.സുധാകരനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ വീഴ്ചകള്‍ സംസ്ഥാനതല കമ്മീഷന് അന്വേഷിക്കും. അന്തിമതീരുമാനം ഇന്ന് നടക്കുന്ന സംസ്ഥാന സമിതിയിലുണ്ടാകും.
Read Also : ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ഇന്ത്യയെ ഞങ്ങള്‍ കത്തിക്കുമായിരുന്നു , വിവാദപ്രസ്താവനയുമായി യുവ വികാരി
പാലാ, കല്‍പ്പറ്റ മണ്ഡലങ്ങളിലെ തോല്‍വികളിലും അന്വേഷണം ഉണ്ടാകും. നിയമസഭ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിന് എകെജി സെന്ററില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇക്കാര്യമടക്കം ചര്‍ച്ചയാകുന്ന സംസ്ഥാനസമിതി യോഗത്തില്‍നിന്നും ജി.സുധാകരന് വിട്ടുനിന്നു. തെരഞ്ഞെടുപ്പ് അവലോകനത്തിനു ചേര്‍ന്ന ജില്ല കമ്മിറ്റിയിലും സുധാകരന് പങ്കെടുത്തിരുന്നില്ല.
Post Your Comments