കൊളംബോ: മൂന്ന് ശ്രീലങ്കൻ താരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യ-ശ്രീലങ്ക പരമ്പരയുടെ പുതിയ തിയതി പ്രഖ്യാപിച്ചു. ഈ മാസം 13നായിരുന്നു ഏകദിന പരമ്പര ആരംഭിക്കേണ്ടിരുന്നത്. പുതുക്കിയ തിയതി പ്രകാരം 18നായിരിക്കും ആദ്യ ഏകദിനമെന്ന് ബിസിസിഐ അറിയിച്ചു. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകളനുസരിച്ച് ആദ്യ ഏകദിനം 17ന് ആരംഭിക്കുമെന്നായിരുന്നു വിവരം.
പുതുക്കിയ തിയതി അനുസരിച്ച് ഏകദിനങ്ങൾ 18, 20, 23 തിയതികളിലായിരിക്കും നടക്കുക. ടി20 മത്സരങ്ങൾ 25, 27, 29 തിയതികളിലായും നടക്കും. ലങ്കൻ ബാറ്റിംഗ് കോച്ച് ഗ്രാൻഡ് ഫ്ലവറിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ടീമിലെ മറ്റൊരു സപ്പോർട്ട് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ടീമിന്റെ ഐസൊലേഷൻ കാലാവധിയും നീട്ടേണ്ടി വന്നു.
Read Also:- യൂറോ കപ്പിലെ ചാമ്പ്യന്മാരെ നാളെ അറിയാം
നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം തിരിച്ചെത്തിയ ലങ്കൻ താരങ്ങൾ ക്വാറന്റീനിലാണ്. ലങ്കയ്‌ക്കെതിരായ പരമ്പരയിൽ ഇംഗ്ലണ്ട് ടീമിലുണ്ടായിരുന്ന മൂന്ന് താരങ്ങൾക്കും നാല് സപ്പോർട്ട് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലങ്കൻ ടീമിലേക്കും കോവിഡ് കടന്നു കൂടിയത്. അതിനാൽ തന്നെ ക്വാറന്റീനിൽ യാതൊരു ഇളവും ശ്രീലങ്കൻ താരങ്ങൾക്ക് ലഭിക്കില്ല.
Post Your Comments