![](/wp-content/uploads/2021/07/hnet.com-image-2021-07-10t155540.191.jpg)
വെംബ്ലി: യൂറോ കപ്പിലെ ചാമ്പ്യന്മാരെ നാളെ അറിയാം. വെംബ്ലിയിൽ നാളെ രാത്രി 12.30ന് ആരംഭിക്കുന്ന ഫൈനലിൽ ഇറ്റലി ഇംഗ്ലണ്ടിനെ നേരിടും. ചരിത്രം തിരുത്തി ആദ്യ കിരീടമുയർത്താനാണ് ആതിഥേയരായ ഇംഗ്ലണ്ട് ഇറങ്ങുക. അതേസമയം അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് അറുതിവരുത്തുകയാണ് ഇറ്റലിയുടെ ലക്ഷ്യം. എല്ലാ കളികളും ജയിച്ചുവരുന്ന ഇറ്റലി 1968ന് ശേഷമൊരു കിരീടം നേടിയിട്ടില്ലായിരുന്നു.
യൂറോ കപ്പ് ഫൈനലിൽ 2000ലും 2012ലും കാലിടറിവീണ ഇറ്റലിക്ക് കിരീടം നേടിയേ മതിയാകു. എന്നാൽ മേജർ ടൂർണമെന്റ് ഫൈനലിലെത്താൻ 55 കൊല്ലം കാത്തിരിക്കേണ്ടിവന്ന ഇംഗ്ലണ്ടിന് സ്വന്തം കാണികൾക്ക് മുന്നിൽ തോൽവി ചിന്തിക്കാനാകില്ല. ലോകകപ്പിലും യുവേഫ നേഷൻസ് ലീഗിലുമെല്ലാം അവസാന ഘട്ടത്തിൽ കാലിടറിയ ഇംഗ്ലണ്ടിന് ഈയൊരു കിരീടം നേടിയേ തീരു.
Read Also:- എതിരാളികൾക്ക് തോൽപ്പിക്കാൻ കഴിയാത്ത ടീമായി ബ്ലാസ്റ്റേഴ്‌സ് മാറും: ഇവാൻ
യൂറോ കപ്പിൽ ഗോൾ വഴങ്ങുന്നതിൽ പിശുക് കാണിക്കുന്ന ഇംഗ്ലണ്ടിന്റെ വല കുലുക്കിയത് ഒരേയൊരു തവണയാണ്. മറുവശത്ത് എല്ലാ കളിയിലും ഗോളടിച്ചാണ് ഇറ്റലി വെംബ്ലി കീഴടക്കാൻ വരുന്നത്. നിരവധി താരങ്ങളാൽ സമ്പന്നമാണ് ഇറ്റലിയും ഇംഗ്ലണ്ടും. ഫൈനലിൽ ആദ്യ ഇലവനിൽ ആരെ ഇറക്കുമെന്നത് മാത്രമാണ് റോബർട്ടോ മാഞ്ചീനിക്കും ഗാരത് സൗത്ഗേറ്റിനും അവസാന നിമിഷവും ആശങ്ക.
Post Your Comments