COVID 19KeralaNattuvarthaLatest NewsIndiaNews

സിക്ക വൈറസ് അറിയേണ്ടതെന്തെല്ലാം: എന്തൊക്കെ മുൻകരുതലുകൾ എടുക്കാം

ഗര്‍ഭിണികള്‍ കൂടുതല്‍ മുന്‍കരുതലെടുക്കണമെന്നാണ് നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിതീകരിച്ച സാഹചര്യത്തിൽ വലിയ മുൻകരുതലുകൾ സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കൊവിഡ് ആശങ്കയൊഴിയും മുൻപേ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌ത സിക്ക വൈറസിനെതിരെ എല്ലാ ജില്ലകള്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശമാണ് സംസ്ഥാന സര്‍ക്കാര്‍ നൽകിയിരിക്കുന്നത്. രോഗം പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത സംസ്ഥാനത്ത് കൂടുതലാണെന്നുള്ളത് ആശങ്കയായി ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭിണികള്‍ കൂടുതല്‍ മുന്‍കരുതലെടുക്കണമെന്നാണ് നിര്‍ദ്ദേശം.

Also Read:തിരഞ്ഞെടുപ്പ് അവലോകനത്തിൽ സി പി എമ്മിന് തിരിച്ചടി നേരിട്ട മണ്ഡലങ്ങൾ ബി ജെ പി യുടെ ശക്തി കേന്ദ്രങ്ങൾ

തിരുവനന്തപുരം നഗരസഭാ പരിധിയിലെ 13 പേര്‍ക്കാണ് ഇതുവരേക്ക് സിക്ക വൈറസ് ബാധിച്ചത്. സ്വകാര്യ ആശുപത്രിയില്‍ പനിയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടിയ ഇവർക്ക് ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ ലക്ഷണങ്ങളുണ്ടായിരുന്നു. എന്നാല്‍ അസുഖങ്ങളല്ലെന്ന് വ്യക്തമായതോടെയാണ് സ്രവ സാംപിളുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്കയച്ചത്. തുടർന്ന് സിക്ക വൈറസ് സ്ഥിതീകരിക്കുകയായിരുന്നു.

ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായപ്രകാരം ഗര്‍ഭിണികളില്‍ സിക്ക ബാധിച്ചാല്‍ തല ചെറുതായ അവസ്ഥയില്‍ കുഞ്ഞുങ്ങള്‍ ജനിക്കാന്‍ സാധ്യതയുണ്ട്. കുട്ടികളിലും മുതിര്‍ന്നവരിലും നാഡീസംബന്ധമായ തകരാറുകളും സിക്ക മൂലം ഉണ്ടാകാറുണ്ട്. എന്നാൽ നിലവിൽ സിക്ക ബാധിച്ച 24 വയസുകാരിയും ഏഴാം തീയതി ഇവര്‍ പ്രസവിച്ച കുഞ്ഞും ആരോഗ്യത്തോടെയാണ് ഇരിക്കുന്നത്.

ഇന്ത്യയില്‍ ആദ്യമായി അഹമ്മദാബാദില്‍ 2017ലാണ് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന, പകല്‍ സമയങ്ങളില്‍ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് സിക്ക രോഗവാഹകര്‍. രക്തദാനം, ലൈംഗിക ബന്ധം എന്നിവ വഴിയും ഈ രോഗം പകരാം. എന്നാല്‍ ഇത് മരണകാരണമായ രോഗമല്ല. മരുന്നില്ലാത്ത അസുഖത്തിന് കൊതുകു കടിയേല്‍ക്കാതെ നോക്കുക എന്നത് മാത്രമാണ് പ്രതിരോധ മാര്‍ഗം.

shortlink

Related Articles

Post Your Comments

Related Articles


Back to top button