തിരുവനന്തപുരം: സിപിഎമ്മിന്റെ സ്ത്രീപക്ഷ കേരള ക്യാമ്പെയ്‌നെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിട്ട യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരെ രൂക്ഷ വിമർശനം. വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ ഡിവൈഎഫ്‌ഐ നേതാവ് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കാത്ത ഒരു യുവജന കമ്മീഷനെ സംസ്ഥാനത്തിന് എന്തിനാണെന്ന് ചോദിക്കുകയാണ് സോഷ്യൽ മീഡിയ. സ്ത്രീസുരക്ഷയെ പറ്റി പറയുന്ന ചിന്ത, വണ്ടിപ്പെരിയാറില്‍ നടന്നത് അറിഞ്ഞില്ലെയെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
‘കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന സ്‌ത്രീധന പീഢനങ്ങള്‍ക്കെതിരേയും സ്‌ത്രീവിരുദ്ധ മനോഭാവത്തിനെതിരേയും സമൂഹ മനഃസാക്ഷിയെ ഉണര്‍ത്താനും ലിംഗനീതിക്കായുള്ള ഉയര്‍ന്ന മൂല്യബോധത്തിലേക്ക് നാടിനെ ഉയര്‍ത്തുകയുമാണ് സ്ത്രീപക്ഷ ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. വിലപേശാതെയും ലളിതമായും വിവാഹങ്ങള്‍ നടക്കണം. വിവാഹങ്ങള്‍ കച്ചവടമാകാതെ നോക്കേണ്ടതുണ്ട്. സ്‌ത്രീധനവിരുദ്ധ സമൂഹമായി കേരളത്തെ മാറ്റിയെടുക്കുന്നതിന് നാന്ദികുറിക്കാന്‍ സ്‌ത്രീപക്ഷ കേരളം പ്രചാരണ പരിപാടിക്ക് സാധിക്കും എന്നാണ് പ്രത്യാശിക്കുന്നത്’ എന്നായിരുന്നു ചിന്ത ജെറോം ഫേസ്‌ബുക്കിൽ കുറിച്ചത്.
സ്ത്രീപക്ഷ കേരളമെന്ന് ഇടതു നേതാക്കളും സൈബർ സഖാക്കളും വാദിക്കുമ്പോഴും വണ്ടിപ്പെരിയാർ കേസിൽ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുകയാണ്. തിരുവനന്തപുരത്ത് ബാലാവകാശ കമ്മീഷന്‍ ഓഫീസിലേക്ക് മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. ചിന്തയ്ക്കെതിരെ കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്തും രംഗത്തെത്തി. പീഡനങ്ങളിൽ പ്രതിയാക്കപ്പെട്ടവരിൽ ബഹുഭൂരിപക്ഷവും സഖാക്കളായതുകൊണ്ടാണോ ഒരക്ഷരം ഉരിയാടാതെ കാഴ്ചക്കാരിയാകുന്നതെന്ന് അഭിജിത് ചോദിച്ചു. കുഞ്ഞുങ്ങളും, സ്ത്രീകളും ക്രൂരമായ പീഡനങ്ങൾക്ക് വിധേയരാകുമ്പോൾ കാഴ്ചക്കാരാകുന്ന വനിതാ കമ്മീഷനും യുവജന കമ്മീഷനും പിരിച്ചുവിടാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments