ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തില്‍ വരുമെന്ന് ഐ. എ. എന്‍. എസ്- സീവോട്ടര്‍ സര്‍വ്വേ ഫലം. 52 ശതമാനം പേരാണ് യോഗി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് സര്‍വേയില്‍ അഭിപ്രായപ്പെട്ടത്. 37 പേര്‍ മറിച്ചും ചിന്തിക്കുന്നു.
Read Also : അമിത് ഷായെ സഹകരണ വകുപ്പ് ഏല്‍പ്പിച്ചത് രാജ്യദ്രോഹം : എം.വി.ജയരാജന്‍
312 സീറ്റുമായി 2017ല്‍ അധികാരമേറ്റെടുത്ത യോഗി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് അദ്ദേഹത്തെ വീണ്ടും അധികാരത്തിലേറാന്‍ സഹായിക്കുന്നതെന്നാണ് സൂചന. ഉത്തര്‍പ്രദേശിലെ പ്രധാന പ്രതിപക്ഷ കക്ഷികളായ എസ് പിയും ബി എസ് പിയും 47 ഉം 19 ഉം സീറ്റുകള്‍ മാത്രമാണ് കഴിഞ്ഞ തവണ സ്വന്തമാക്കിയത്. ഇത്തവണയും ഇവര്‍ക്ക് കാര്യമായ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്ന് കരുതുന്നില്ല. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ഉത്തര്‍പ്രദേശിലെ ബി ജെ പി സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നത്. വരുന്ന ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് ഉണ്ടാകും.
അതേസമയം പുതിയ കേന്ദ്ര മന്ത്രിസഭ ചുമതലയേറ്റാല്‍ രാജ്യത്തെ കൊവിഡ് പ്രതിസന്ധിക്ക് കുറവ് വരുമെന്ന് 46 ശതമാനം പേര്‍ ഇതേ സര്‍വേയില്‍ ഉത്തരം നല്‍കി.
Post Your Comments