
എറണാകുളം: കളമശേരി എ ആര്‍ ക്യാമ്പിലെ എസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ സ്വദേശി പി കെ അയ്യപ്പന്‍ (52) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രിയോടെയാണ് ക്വാട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെരുമ്പാവൂരില്‍ അദ്ദേഹം വീട് പണി നടന്നുവരികയായിരുന്നു.
ആലപ്പുഴയിലേക്ക് എസ്‌ഐ ആയി കഴിഞ്ഞ ദിവസമാണ് പി കെ അയ്യപ്പന് പ്രമോഷന്‍ ലഭിച്ചത്. അവിടെ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
Post Your Comments