Latest NewsKeralaNews

എസ്.ഐയുടെ ആത്മഹത്യ; കാരണക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് എംഎം മണി

അടിമാലി: തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്.ഐ അനില്‍ കുമാര്‍ ആത്മഹത്യ ചെയ്ത വിഷയത്തില്‍ കാരണക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി എംഎം മണി. സംഭവത്തെ ഗൗരവമായാണ് കാണുന്നത്. ശക്തമായ തെളിവുകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനില്‍കുമാറിന്റെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടിരുന്നു. മേലുദ്യോഗസ്ഥരുടെ പീഡനം പോലുള്ള വിഷയങ്ങള്‍ പരിഹരിക്കാന്‍ നിയമപരമായ നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. ആത്മഹത്യയിലേക്ക് നീങ്ങുന്നത് കഷ്ടമാണെന്നും മന്ത്രി പറയുകയുണ്ടായി.

Read also: ശബരിമലയിലെ അന്നദാന പുരയില്‍ ഒരു ദിവസം ഭക്ഷണം കഴിച്ചു മടങ്ങുന്നത് 25,000 ത്തോളം പേര്‍ : ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന പുരയില്‍ വേണ്ട സംവിധാനങ്ങള്‍ ഒരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും

അതേസമയം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി മാറുന്നു എന്ന കാര്യം തനിക്ക് അറിയില്ലെന്നും അതേക്കുറിച്ച് ഒന്നും പറയാനില്ലെന്നും മണി പറഞ്ഞു. അദ്ദേഹത്തിന് സുഖമില്ല. ചികിത്സയിലാണ്. ഇപ്പോള്‍ വിശ്രമത്തിലാണെന്നും എം..എം മണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button