Latest NewsIndiaNews

യു പി യിൽ തന്റെ പാര്‍ട്ടിക്ക് മികച്ച അടിത്തറയുണ്ട്: ബി ജെ പി യെ തോൽപ്പിക്കുമെന്ന് ഉവൈസി

ന്യൂഡല്‍ഹി: യു പിയില്‍ ഇപ്പോള്‍ തന്റെ പാര്‍ട്ടിക്ക് മികച്ച അടിത്തറയുണ്ട്, ബി ജെ പി യെ തോൽപ്പിക്കുകയാണ് ലക്ഷ്യമെന്ന് അസറുദ്ധീൻ ഉവൈസി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഒവൈസി ഇക്കാര്യം വെളിപ്പെടുത്തിയത്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരിക്കല്‍കൂടി ആധികാരത്തില്‍ വരുന്നത് ഒഴിവാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനു വേണ്ടി സഖ്യകക്ഷികളില്‍ ഭാഗമാകുന്നതില്‍ തെറ്റ് കാണുന്നില്ലെന്നും എ ഐ എം ഐ എം പ്രസിഡന്റ് അസദുദീന്‍ ഒവൈസി പറഞ്ഞു.

Also Read:ലോകാവസാനം അണുബോംബിലൂടെ, രാജ്യങ്ങളെ തുടച്ചുനീക്കുന്ന അപകടകാരിയായ അണവായുധങ്ങള്‍ റഷ്യ-ചൈന രാജ്യങ്ങളില്‍

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ഓം പ്രകാശ് രാജ്ഭാറിന് കീഴിലുള്ള ഭഗീദരി സങ്കല്‍പ് മോര്‍ച്ചയുടെ സഖ്യത്തിനു കീഴിലാണ് എഐഎംഐഎം മത്സരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ നൂറ് സീറ്റിലേക്ക് മത്സരിക്കാനുള്ളവരുടെ അപേക്ഷ ക്ഷണിച്ചിട്ടുള്ളതായി കഴിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഷൗക്കത്ത് അലി അറിയിച്ചിരുന്നു. മത്സരിക്കേണ്ട സീറ്റുകളുടെ കാര്യത്തിൽ ധാരണയായിട്ടില്ല.

കടന്നുപോയ അഞ്ച് വര്‍ഷങ്ങളിലായി ഞങ്ങള്‍ തുട‌ര്‍ച്ചയായി കോര്‍പ്പറേഷന്‍ സീറ്റുകളില്‍ വിജയിക്കുന്നുണ്ട്. ബി ജെ പിയെ പരാജയപ്പെടുത്തുകയെന്നത് അസാധ്യമായ കാര്യമാണെന്ന് കരുതുന്നില്ലെന്നും ഉവൈസി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button