COVID 19Latest NewsKeralaNattuvarthaNews

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിൽ മെഡിക്കൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

തൃശ്ശൂര്‍: കൊടുങ്ങല്ലൂരിലെ ഫ്ലാറ്റില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് വിംസ് മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ അഴീക്കോട് സ്വദേശി കൈതവളപ്പില്‍ നസീറിന്‍റെ മകൾ അമല്‍ (22) ആണ് മരിച്ചത്. കൊടുങ്ങല്ലൂരിലെ മുഗള്‍ അപ്പാര്‍ട്ട്മെന്‍റിലുള്ള ഫ്ലാറ്റിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയിലാണ് അടച്ചിട്ട മുറിയില്‍ പെൺകുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ കൊടുങ്ങല്ലൂര്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Also Read:ഹൃദ്രോഗം വരാതിരിക്കാൻ സഹായിക്കുന്ന അഞ്ച് ഔഷധങ്ങൾ

അതേസമയം, സംസ്ഥാനത്ത് അധികരിച്ചുവരുന്ന വിദ്യാർത്ഥികളുടെ ആത്മഹത്യയെ വളരെ ഗൗരവമേറിയ ഒരു വിഷയമായി ബന്ധപ്പെട്ട അധികാരികൾ തിരിച്ചറിയേണ്ടതുണ്ട്. ലോക് ഡൗണും, മറ്റു മാനസിക പ്രശ്നങ്ങളും യുവാക്കളെയും യുവതികളെയും ആത്മഹത്യയിലേക്ക് നയിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങൾ എടുത്തു നോക്കിയാൽ സംസ്ഥാനത്തെ ആത്മഹത്യകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്.

ആത്മഹത്യ പ്രവണതയുള്ള മനുഷ്യരെ കഴിവതും തനിച്ചു താമസിക്കാൻ വിടാതിരിക്കുക. അവരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ പെരുമാറാതിരിക്കാനും, അവർക്ക് വേണ്ട ചികിത്സ ലഭ്യമാക്കാനും അടുത്ത് ഇടപെടുന്നവർ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ പറയുന്നു.

മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാൻ വിളിക്കാം.

Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530

shortlink

Related Articles

Post Your Comments

Related Articles


Back to top button