തിരുവനന്തപുരം: മദ്യലഹരിയിലെത്തിയ ശേഷം പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ് പിതാവ്. തിരുവനന്തപുരം വെഞ്ഞാറമൂടാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ മുരുകനാണ് അറസ്റ്റിലായത്.
മദ്യലഹരിയിൽ എത്തിയ ഇയാൾ ഭാര്യയെ മർദ്ദിച്ച ശേഷം കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. നാട്ടുകാരാണ് ഇയാളെ തടഞ്ഞതും കുഞ്ഞിനെ രക്ഷപ്പെടുത്തിയതും. കുഞ്ഞ് റോഡിൽ കിടക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്.
Post Your Comments