ഹൈദരാബാദ്: തെലുങ്കാനയില്‍ കിറ്റെക്‌സിന്റെ ആദ്യ ചുവടുവെപ്പ് വിജയത്തിലേയ്ക്ക്. കിറ്റെക്സ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബുമായി നടത്തിയ ചര്‍ച്ച വിജയകരമെന്ന് തെലങ്കാന വ്യവസായ മന്ത്രി കെ. ടി. രാമ റാവു പ്രസ്താവനയില്‍ വ്യക്തമാക്കി. ആയിരം കോടിയുടെ പ്രാരംഭ നിക്ഷേപത്തോടെ കിറ്റെക്സ് തെലങ്കാനയില്‍ രംഗപ്രവേശംചെയ്യുമെന്ന് ട്വിറ്റ് ചെയ്തു. ടെക്‌സ്‌റ്റൈല്‍ പ്രോജക്ടിനായി വാറങ്കലില്‍ പുതിയ ഫാക്ടറി നിര്‍മ്മിക്കും, ഇവിടെ 4000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും കിറ്റക്സ് വ്യക്തമാക്കി.
Read Also : ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ഇന്ത്യയെ ഞങ്ങള്‍ കത്തിക്കുമായിരുന്നു , വിവാദപ്രസ്താവനയുമായി യുവ വികാരി
വാറങ്കലിലുള്ള കകതിയ മെഗാ ടെക്‌സ്‌റ്റൈല്‍സ് പാര്‍ക്കില്‍ കിറ്റെക്‌സിന്റെ ഫാക്ടറികള്‍ സ്ഥാപിക്കും. ഉടനടിയുള്ള തീരുമാനത്തില്‍ കിറ്റെക്‌സ് എംഡി സാബു ജേക്കബിനെ അഭിനന്ദിക്കുന്നുവെന്നും തെലങ്കാന വ്യവസായ മന്ത്രി പറഞ്ഞു. ടെക്‌സ്‌റ്റൈല്‍ പ്രോജക്ടിനായി വാറങ്കലില്‍ 1,000 കോടി രൂപ നിക്ഷേപിക്കാനുള്ള കരാര്‍ സ്ഥിരീകരിക്കുന്നതായി കിറ്റെക്‌സ് എംഡി ജേക്കബ് സാബു പ്രസ്താവനയില്‍ അറിയിച്ചു. .
തെലങ്കാന സര്‍ക്കാരിന്റെ പ്രത്യേക്ഷ ക്ഷണം സ്വീകരിച്ചാണ് സാബു ജേക്കബും സംഘവും ഇന്ന് ഹൈദരാബാദിലെത്തിയത്. തെലങ്കാന സര്‍ക്കാരിന്റെ പ്രത്യേക ജെറ്റ് വിമാനത്തിലാണ് സാബുവും സംഘവും പോയത്. യാത്ര തിരിക്കും മുന്‍പ് കേരള സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണ് സാബു ഉന്നയിച്ചത്.
Post Your Comments