Latest NewsNewsInternational

കഅബ തകർക്കാൻ പ്രേരിപ്പിക്കുന്നു, ഷൂട്ടർ ഗെയിം ഫോർട്ട്‌ നൈറ്റ് നിരോധിക്കണമെന്ന് ഇന്തോനേഷ്യൻ സർക്കാർ

ജക്കാര്‍ത്ത: പുതിയ ഓൺലൈൻ ഗെയിമുകൾക്ക് നേരെ വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് ഷൂട്ടര്‍ ഗെയിം ഫോര്‍ട്ട്നൈറ്റ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്തോനേഷ്യയിലെ ടൂറിസം വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. ക്രിയേറ്റീവ് ഇക്കണോമി മന്ത്രി സാന്‍ഡിയാഗ യുനോയാണ് ഗെയിം നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഗെയിമില്‍ ഉപയോക്താവ് സൃഷ്ടിച്ച മാപ്പ് ഇസ്ലാമിന്റെ പവിത്ര ഇടമായ കഅബയെ നശിപ്പിക്കാന്‍ കളിക്കാരെ അനുവദിക്കുന്നുവെന്ന് ആരോപിച്ചാണ് ഇതരത്തിലൊരു വിമർശനം.

Also Read:ഒറ്റത്തവണ ചാർജ് ചെയ്താൽ 3 ദിവസത്തെ ബാറ്ററി ലൈഫ് : കുറഞ്ഞ വിലയിൽ നോക്കിയ ജി20 ഇന്ത്യയില്‍ എത്തി

പ്രസ്തുത ഗെയിമിനെക്കുറിച്ച് 2019 ല്‍ പോസ്റ്റുചെയ്ത ഒരു യുട്യൂബ് വീഡിയോയിൽ ഒരു കളിക്കാരന്‍ കഅബയുടെ പകര്‍പ്പ് തകര്‍ക്കുന്നതിന് സാധിക്കത്ത തരത്തില്‍ എത്തുന്നതായി കാണിച്ചിരുന്നു. അയാൾക്ക് അത്‌ നശിപ്പിക്കാൻ കഴിയുന്നില്ലെങ്കിലും ഇക്കാര്യം ഇസ്ലാമിക ലോകത്ത് അസംതൃപ്തി ഉളവാക്കിയിരുന്നു.

അതേസമയം, ഈജിപ്തിലെ കെയ്റോ ആസ്ഥാനമായുള്ള അല്‍-അസര്‍ സര്‍വകലാശാല കഴിഞ്ഞ മാസം ഫോര്‍ട്ട്നൈറ്റിനെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. ഇസ്‌ലാമിനെതിരെയുള്ള ചില നീക്കങ്ങളുണ്ട് എന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഫത്വ.

shortlink

Related Articles

Post Your Comments

Related Articles


Back to top button