ഇന്തൊനീഷ്യന്‍ കമ്പനി ലയണ്‍ എയറിന്‍റെ വിമാനമായ ലയണ്‍ എയര്‍ 610 (ബോയിങ് 737 MAX 8) ജാവ കടലിലേക്ക് പതിച്ചിട്ട് ഇന്നേക്ക് രണ്ടാഴ്ച കഴിഞ്ഞിട്ടും വിമാനത്തിന് യാഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ചുരുളഴിയാത്ത രഹസ്യമായി നിലനില്‍ക്കുകയാണ്. എന്ത് കൊണ്ടാണ് വിമാനം നിലം പൊത്താന്‍ കാരണമായതെന്നറിയാതെ അന്വേഷണ ഉദ്ധ്യോഗസ്ഥരും വ്യോമയാന സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരും ചോദ്യത്തിന് ഉത്തരം കിട്ടാതെ നില്‍ക്കുകയാണ്
വേണ്ടത്ര സുരക്ഷാ സംവിധാനമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കാരണം ബോയിങ്ങിന്‍റെ പുതിയ സുരക്ഷാ സംവിധാനം സജ്ജീകരിച്ചിട്ടുളള ഏറ്റവും നവീന വിമാനമാണ് പറന്നുയര്‍ന്ന് 13 മിനിട്ടിനുളളില്‍ കടലിലേക്ക് പതിച്ചത്. പോരാതെ വിമാനത്തില്‍ നിയന്ത്രണത്തിനായി ഉണ്ടായിരുന്ന പെെലറ്റും സഹ പെെലറ്റിനും ആവശ്യത്തില്‍ കൂടുതല്‍ പരിശീലനം നേടി എന്നതിനുളള റിപ്പോര്‍ട്ടുകളും. 11000 മണിക്കൂര്‍ വിമാനം പറപ്പിച്ചുളള പരിചയമാണ് പെെലറ്റുമാര്‍ക്ക് ഉണ്ടായിരുന്നത്. ഈ ഒരു പരിശീലനം ആവതോളം മതി .
കൂടാതെ പറന്നുയരുന്ന സമയം യാതൊരു വിധത്തിലുളള കാലാവസ്ഥ പ്രശ്നങ്ങളും നില നില്‍ക്കുന്നുണ്ടായിരുന്നില്ല. പിന്നെയെങ്ങനെയാണ് വിമാനത്തിന് അപകടം സംഭവിച്ചത്. 189 പേരുടെ ജീവന്‍ പൊലിയാന്‍ കാരണമായ ഈ അപകടത്തെത്തുടര്‍ന്ന് മരിച്ചവരുടെ കുടുംബം ബോയിങ്ങിനെതിരെ കേസ് നല്‍കിയിരിക്കുകയാണ്.
പുതിയതായി ഇറക്കിയ വിമാനത്തിന്‍റെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് പെെലറ്റുമാര്‍ക്ക് വേണ്ടത്ര അറിവില്ലാതെ പോയതാണ് അപകടത്തിന് ഇടയായതെന്നാണ് ചില ആരോപണങ്ങള്‍ നില നില്‍ക്കുന്നത്. എന്നാല്‍ ഇതേ സമയം വിമാനത്തിന്‍റെ വിവരങ്ങള്‍ അടങ്ങുന്ന പുസ്തകത്തില്‍ പുതിയ സുരക്ഷാ സജ്ജീകരണം എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് വ്യക്തമായി വിവരം നല്‍കിയിട്ടുണ്ടെന്നാണ് ബോയിങ്ങിന്‍റെ ഉദ്ധ്യോഗസ്ഥര്‍ പറയുന്നത്.
പക്ഷേ ഇങ്ങനെയൊരു പുതിയ സുരക്ഷാ ക്രമീകരങ്ങളെക്കുറിച്ച് ബോയിങ്ങ് യാതൊരു വിധ നിര്‍ദ്ദേശവും നല്‍കിയില്ലെന്ന് ലയണ്‍ എയര്‍ പറയുന്നത്. മുന്‍ തലമുറയിലുള്ള ബോയിങ് 737 വിമാനങ്ങള്‍ക്കില്ലാത്ത സുരക്ഷാ ഫീച്ചര്‍ തകര്‍ന്ന 737 MAX 8 മോഡലില്‍ ഉള്‍പ്പെടുത്തിയിരുന്നെന്നാണ് ബോയിങ്ങിന്‍റെ വാദം. മാക്‌സ് 8 ന്‍റെ മനൂവറിങ് ക്യാരക്ടറെസ്റ്റിക്‌സ് ഓഗമെന്റേഷന്‍ സിസ്റ്റം (maneuvering characteristics augmentation system (MCAS) സുരക്ഷാ സിസ്റ്റമാണ്
ലയണ്‍ എയര്‍ 610 (ബോയിങ് 737 MAX 8) ഉണ്ടായിരുന്നത്. ഇന്ധനം കുറച്ച് ഉപയോഗിക്കുന്നതും പരിസ്ഥിതി മലിനീകരണം കുറവുള്ളതുമായ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വിമാനമായിരുന്നു തകര്‍ന്ന ലയണ്‍ എയര്‍ 610 . പെെലറ്റ്മാര്‍ക്ക് വേണ്ടത്ര പരിശീലനം ലഭിക്കാതെ ഇരുന്നതാണോ അതോ മറ്റെന്തെങ്കിലുമാണോ വിമാനം തകരാന്‍ ഇടയായത് എന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണം നടന്ന് കൊണ്ടിരിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ കഴിയില്ല എന്നുമാണ് അന്വേഷണ സംഘം അറിയിക്കുന്നത്.
Post Your Comments