കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. വിമാനത്തിലെ ലൈഫ് ജാക്കറ്റ് കിറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 45 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്.
Read Also : കൊല്ലം ജില്ലയില്‍ കുട്ടികളില്‍ കൊവിഡ് രോഗബാധ വര്‍ധിക്കുന്നതായി ആരോഗ്യ വകുപ്പ്
1147 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. സ്വര്‍ണം കടത്തിയ ആളെ പിടികൂടാനായിട്ടില്ല. സ്വര്‍ണം ശുചീകരണ തൊഴിലാളികള്‍ വഴി പുറത്തെത്തിക്കാനാകാം പ്രതികള്‍ ശ്രമിച്ചതെന്നാണ് കസ്റ്റംസ് നിഗമനം.
രണ്ട് ദിവസം മുൻപ് കരിപ്പൂർ വിമാനത്താവളം വഴി രഹസ്യമായി കടത്താൻ ശ്രമിച്ച 2.198 കിലോ സ്വർണം പിടിച്ചെടുത്തിരുന്നു. മിശ്രിത രൂപത്തിലായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ മലപ്പുറം കടുങ്ങൂത്ത് സ്വദേശി റഷീദിനെ എയർ ഇന്റലിജൻസ് യൂണിറ്റ് കസ്റ്റഡിയിൽ എടുത്തിരുന്നു.
Post Your Comments