Latest NewsKeralaNews

ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ ആൾക്കൂട്ടം തടയാൻ നടപടി: പോലീസ്- എക്‌സൈസ് ഉദ്യോഗസ്ഥരെ വിന്യസിക്കാൻ തീരുമാനം

തിരുവനന്തപുരം: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ ആൾകൂട്ടം തടയാൻ നടപടി. എക്‌സൈസ് – പൊലീസ് ഉദ്യോഗസ്ഥരെ ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ വിന്യസിക്കുമെന്ന് എക്‌സൈസ് കമ്മീഷണർ അറിയിച്ചു. എല്ലാ കൗണ്ടറുകളും തുറന്ന് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: കേരളം കവർച്ചക്കാരുടെ കയ്യിലോ? അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു: ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണ

ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ വൻ ആൾക്കൂട്ടമുണ്ടാകുന്നതിനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ജീവനക്കാർക്ക് ബെവ്‌കോ നിർദേശം നൽകിയിട്ടുണ്ട്. ഔട്ട്‌ലെറ്റുകളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടണമെന്നും അനൗൺസ്‌മെൻറ് നടത്തണമെന്നും ടോക്കൺ സമ്പ്രദായം നടപ്പാക്കണമെന്നും. പോലീസിന്റെ സഹായം തേടണമെന്നും മദ്യം വാങ്ങാനെത്തുന്നവർക്ക് കുടിവെള്ളം അടക്കമുള്ള സൗകര്യം നൽകണമെന്നും ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് ബെവ്‌കോ മുന്നോട്ട് വെച്ചത്.

ആളുകൾ തമ്മിൽ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ വട്ടം വരച്ച് അതിനകത്ത് മാത്രമേ ആളുകളെ നിർത്താവൂവെന്നും നിയന്ത്രിക്കാൻ പോലീസ് സഹായം ഉറപ്പ് വരുത്താമെന്നുമുള്ള നിർദ്ദേശങ്ങളും ആൾക്കൂട്ടം നിയന്ത്രിക്കാൻ ബെവ്‌കോ നൽകിയിട്ടുണ്ട്.

Read Also: സിക്ക വൈറസ് ബാധ: പരിപൂർണ്ണ സഹായ വാഗ്ദാനവുമായി കേന്ദ്രസംഘം കേരളത്തിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button