KeralaLatest NewsNewsIndia

കേരളം കവർച്ചക്കാരുടെ കയ്യിലോ? അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു: ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണ

മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാനുള്ള ശ്രമം തടഞ്ഞ ഇതര സംസ്ഥാന തൊഴിലാളിയെ കവര്‍ച്ച സംഘം ബൈക്കില്‍ വലിച്ചിഴച്ചിരുന്നു.

കോഴിക്കോട്: അതിഥി തൊഴിലാളിയ്ക്ക് നേരെ വീണ്ടും ആക്രമണം. കൊടുവള്ളിയില്‍ ആണ് സംഭവം. കവര്‍ച്ചാ സംഘം അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു. ജാര്‍ഖണ്ഡ് സ്വദേശി നജ്ബുല്‍ ഷെയ്ക്കിനാണ് പരിക്കേറ്റത്.

കൊടുവള്ളി മദ്രസാ ബസാറില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഇടത്തേക്ക് എത്തിയ മൂന്ന് മോഷ്ടാക്കളെ നജ്ബുല്‍ ഷെയ്ക്ക് ഇവരെ പിടികൂടാന്‍ ശ്രമിച്ചു. രക്ഷപ്പെട്ടോടിയ മോഷ്ടാക്കള്‍ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍, ബൈക്ക് പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് നജ്ബൂളിന് പരിക്കേറ്റത്. ബൈക്ക് വേഗത്തില്‍ ഓടിച്ച്‌ പോയപ്പോള്‍ നജ്ബുളും റോഡില്‍ വലിച്ചിഴക്കപ്പെടുകയായിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം.

read also: സിക്ക വൈറസ് ബാധ: പരിപൂർണ്ണ സഹായ വാഗ്ദാനവുമായി കേന്ദ്രസംഘം കേരളത്തിലേക്ക്

കഴിഞ്ഞ ദിവസവും ഇത് പോലെ ഒരു സംഭവം നടന്നിരുന്നു. മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാനുള്ള ശ്രമം തടഞ്ഞ ഇതര സംസ്ഥാന തൊഴിലാളിയെ കവര്‍ച്ച സംഘം ബൈക്കില്‍ വലിച്ചിഴച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button