Latest NewsKeralaNattuvarthaNews

അമ്പലപ്പുഴ മണ്ഡലത്തിലെ വീഴ്ച: അന്വേഷണത്തിന് സിപിഎം, ജി സുധാകരനെതിരെ സംസ്ഥാന സമിതിയിൽ രൂക്ഷ വിമര്‍ശനം

സംസ്ഥാനസമിതി യോഗത്തില്‍നിന്നും ജി സുധാകരന്‍ വിട്ടുനിന്നു

തിരുവനന്തപുരം: അമ്പലപ്പുഴ മണ്ഡലത്തിലുണ്ടായ വീഴ്ച അന്വേഷിക്കാൻ സിപിഎം സംസ്ഥാന സമിതിയിൽ തീരുമാനം. അമ്പലപ്പുഴയിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സംബന്ധിച്ച് ജി സുധാകരനെതിരെ രൂക്ഷ വിമർശനമാണ് സമിതിയിൽ ഉയർന്നത്.

പാലാ, കല്‍പ്പറ്റ നിയോജക മണ്ഡലങ്ങളിലെ തോല്‍വിയെപ്പറ്റിയും അന്വേഷണം ഉണ്ടാകും. നിയമസഭാ തെര‍ഞ്ഞെടുപ്പ് ഫലം അവലോകനത്തിനായി സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.

യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കിയ അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ചയുണ്ടായെന്ന വിമര്‍ശനം റിപ്പോര്‍ട്ടിലുണ്ട്. അതേസമയം സംസ്ഥാനസമിതി യോഗത്തില്‍നിന്നും ജി സുധാകരന്‍ വിട്ടുനിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button