ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഏറെ മികച്ചതാണ് കാരറ്റ്. പൊട്ടാസ്യം അധികമുള്ള പച്ചക്കറികളിലൊന്നാണ് കാരറ്റ്. അതുകൊണ്ടു തന്നെ വരണ്ട ചർമമുള്ളവർക്ക് കാരറ്റ് കൊണ്ടുള്ള ഫേസ് പാക്ക് നല്ലതാണ്. മുഖസൗന്ദര്യത്തിനായി കാരറ്റ് കൊണ്ടുള്ള ഫേസ് പാക്കുകൾ പരിചയപ്പെടാം.
ഒരു കാരറ്റ് നല്ല പോലെ പേസ്റ്റാക്കി എടുക്കുക. ശേഷം ഈ പേസ്റ്റിലേക്ക് തൈര്, കടല മാവ്, ചെറുനാരങ്ങ നീര് എന്നിവ ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി അരമണിക്കൂറിന് ശേഷം ചെറിയ ചൂടുവെള്ളത്തിൽ കഴുകാം. കാരറ്റിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ ചർമത്തിൽ അധികമായി ഉണ്ടാകുന്ന എണ്ണ നീക്കം ചെയ്യാൻ സഹായിക്കും.
Read Also : കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം: കോടികള്‍ തട്ടിയ കേസിലെ പ്രതി പിടിയില്‍
തൈര്, കാരറ്റ് ജ്യൂസ്, മുട്ടയുടെ വെള്ള എന്നിവ തുല്യ അളവിലെടുത്ത് യോജിപ്പിക്കുക. ഇത് മുഖത്ത് പുരട്ടിയ ശേഷം 15 മിനിറ്റ് കഴിഞ്ഞ് ഇളം ചൂട് വെള്ളത്തിൽ കഴുകിക്കളയാം. തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ ഈ ഫേസ് പാക്ക് സഹായിക്കും.
Post Your Comments