KeralaLatest NewsNews

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം: കോടികള്‍ തട്ടിയ കേസിലെ പ്രതി പിടിയില്‍

പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങുമ്ബോഴാണ് ഒനാസിസ് അറസ്റ്റിലാകുന്നത്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്ന് കോടികള്‍ തട്ടിയ കേസിലെ പ്രതി പിടിയില്‍. തലശ്ശേരി സ്വദേശി മുഹമ്മദ് ഒനാസിസാണ് അറസ്റ്റിലായത്. അമൃത്സര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇയാൾ പിടിയിലായത്.

2019-ലാണ് സംഭവം. കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം നൽകി ഞ്ഞ് ഒനാസിസ് യുവാക്കളെ സമീപിക്കുകയായിരുന്നു. അഞ്ച് ലക്ഷം നല്‍കിയാല്‍ ജോലി എന്നായിരുന്നു വാഗ്ദാനം. അഡ്വാന്‍സായി രണ്ടര ലക്ഷവും, ബാക്കി ജോലി കിട്ടിയ ശേഷവും എന്നാണ് പറഞ്ഞിരുന്നത്. 80 പേരില്‍ നിന്ന് ഇയാള്‍ പണം വാങ്ങി. വിദേശത്തേക്ക് പോകാന്‍ വിസ തരപ്പെടുത്താമെന്ന് പറഞ്ഞും ഇയാള്‍ പലരില്‍ നിന്നും പണം വാങ്ങിയിരുന്നു. കോടികൾ സ്വാന്തമാക്കിയ ശേഷം വിദേശത്തേക്ക് മുങ്ങിയ ഒനാസിസിനെതിരെ നിരവധി പേര് പരാതി നൽകിയിട്ടുണ്ട്.

read also: മൂന്നാം കോവിഡ് തരംഗം യുദ്ധകാലാടിസ്ഥാനത്തില്‍ നേരിടാന്‍ മുന്നൊരുക്കങ്ങളുമായി കേന്ദ്രം

യുഎഇയില്‍ നിന്ന് ഇന്നലെ പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങുമ്ബോഴാണ് ഒനാസിസ് അറസ്റ്റിലാകുന്നത്. ഒനാസിസിനെ പൊലീസ് കണ്ണൂരിലെത്തിച്ച്‌ ചോദ്യം ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button