തിരുവനന്തപുരം: ഭക്ഷ്യക്ഷാമം നേരിടുന്ന ഈ പ്രതിസന്ധി ഘട്ടത്തിലും കേരളം പാഴാക്കിയത് 5,94.38 ടണ്‍ കടല. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതും വിതരണം ചെയ്യാതെ നശിച്ചതുമായ കടല ഇനി കാലിത്തീറ്റയ്ക്കായി ഉപയോഗിക്കാനാണ് തീരുമാനം. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് കേന്ദ്രം വിതരണം ചെയ്ത കടലയാണ് സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിക്കാതെ നശിപ്പിച്ചത്. കേരളത്തിലെ ജനങ്ങൾ ജോലിയില്ലാതെ വിഷമഘട്ടങ്ങളിലൂടെ ഭക്ഷണത്തിനും മരുന്നിനും വേണ്ടി നെട്ടോട്ടമൊടുമ്പോഴാണ് ഈ വലിയ അനാസ്ഥ സംഭവിച്ചിരിക്കുന്നത്.
Also Read:ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യയുടെ ആദ്യ സംഘം ഈ മാസം 17ന് പുറപ്പെടും
കേന്ദ്രം നൽകിയ ഈ കടല ഇനി സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സ് ലിമിറ്റഡിനു സൗജന്യമായി കൈമാറാനാണ് ഭക്ഷ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളായ 1.54 കോടി ജനങ്ങള്‍ക്കു സൗജന്യമായി നല്‍കാന്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരം 5 കിലോ അരിയും ഒരു കിലോ വീതം കടലയും അനുവദിച്ചിരുന്നു. ഈ കടലയാണ് സർക്കാരിന്റെ നോട്ടക്കുറവ് കൊണ്ട് നശിച്ചു പോയിരിക്കുന്നത്.
സംസ്ഥാനത്തെ പതിനാലായിരത്തില്‍പരം റേഷന്‍ കടകളിലാണ് ഈ കടല മാസങ്ങളായി കെട്ടിക്കിടന്നത്. ഭക്ഷ്യയോഗ്യമായ 4000 കിലോ ഇതില്‍നിന്നു മാറ്റി. നൂറോളം എന്‍എഫ്‌എസ്‌എ ഗോഡൗണുകളിലായാണ് കടല സൂക്ഷിച്ചിരിക്കുന്നത്. ഇത് അടുത്തയാഴ്ച മുതല്‍ കാലിത്തീറ്റ ഉപയോഗത്തിനു കൈമാറുമെന്നാണ് സൂചനകൾ.
കോവിഡ് 19 ഇത്രത്തോളം ഭീകരമായൊരവസ്ഥ സംസ്ഥാനത്ത് സൃഷ്ടിച്ചപ്പോൾ പോലും കെട്ടിക്കിടക്കുന്ന വസ്തുക്കൾ ഒന്നും തന്നെ വിതരണം ചെയ്യാൻ സർക്കാർ തയ്യാറായിരുന്നില്ല. ഗോഡൗണുകളിൽ കിടന്ന് നശിച്ചുപോയ ഭക്ഷ്യധാന്യങ്ങളെ ചൊല്ലി സർക്കാരിനെതിരെ വിമർശനങ്ങൾ ശക്തമാവുകയാണ്.
Post Your Comments