ടോക്കിയോ: ജപ്പാനിലെ ടോക്കിയോ വേദിയാകുന്ന ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ ആദ്യ സംഘം ഈ മാസം 17ന് പുറപ്പെടും. ടോക്കിയോയിൽ എത്തിയാൽ മൂന്ന് ദിവസം ടീമംഗങ്ങൾ ക്വാറന്റീനിൽ കഴിയണം. ഈ സമയം മറ്റ് രാജ്യങ്ങളിൽനിന്നുള്ളവരുമായി സൗഹൃദം പാടില്ല.
ഈ നിബന്ധന മൂലം താരങ്ങളുടെ പരിശീലനം മുടങ്ങുമെന്നും ഇളവ് വേണമെന്നും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒളിമ്പിക്സ് സംഘാടക സമിതി അംഗീകരിച്ചിട്ടില്ല.
മത്സരം കഴിഞ്ഞു 48 മണിക്കൂറിനുള്ളിൽ ഗെയിംസ് വില്ലേജിൽ നിന്ന് പുറത്തുപോകണമെന്ന നിബന്ധന മാറ്റണമെന്നും ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും അനുകൂല നിലപാട് ഇതുവരെ ഉണ്ടായിട്ടില്ല. ടോക്കിയോ ഒളിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യൻ താരങ്ങളായ പി വി സിന്ധുവും ബി സായ് പ്രണീതിനും ആദ്യ റൗണ്ടിൽ താരതമ്യേന ദുർബലരായ എതിരാളികളെയാണ് ലഭിക്കുക.
Read Also:- ദ്രാവിഡിനെ ഇന്ത്യയുടെ പരിശീലകനാക്കരുതെന്ന് വസീം ജാഫർ
ആറാം സീഡായ സിന്ധു ഗ്രൂപ്പ് ജെയിൽ ഹോങ്കോങ്ങിന്റെ ച്യുംഗ് ഗ്നാൻയിയെയും ഇസ്രായേൽ താരം സെനിയ പോളികാർപോവയെയും നേരിടും. ലോക റാങ്കിങ്ങിൽ മുപ്പത്തിനാലും അൻപത്തിയെട്ടും സ്ഥാനക്കാരാണ് നിലവിലെ വെള്ളി മെഡൽ ജേതാവായ സിന്ധുവിന്റെ എതിരാളികൾ.
Post Your Comments