പാലത്തായി പീഡന കേസ്, വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് ഇടപെടുന്നു
പാലത്തായി : പാലത്തായി പീഡന കേസ്, വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് ഇടപെടുന്നു, നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ അറസ്റ്റിലായ അദ്ധ്യാപകന് പത്മരാജന്റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി കോടതിയെ സമീപിക്കണമെന്ന് വിമന്‍ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ശാസ്ത്രീയ തെളിവുകള്‍ പത്മരാജനെതിരായതിന്റെ അടിസ്ഥാനത്തില്‍ പോക്സോ പ്രകാരമുള്ള വകുപ്പുകളുള്‍പ്പെട്ട അനുബന്ധ കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥര്‍ വിചാരണ കോടതിയില്‍ സമര്‍പ്പിച്ചുകഴിഞ്ഞിരിക്കുന്നു.
‘പിഴവുകള്‍ വരുത്തിയ മുന്‍ അന്വേഷണങ്ങളുടെ ആനുകൂല്യത്തിലാണ് പ്രതി ജാമ്യത്തിലിറങ്ങിയത്.പ്രതി ഉന്നത സ്വാധീനമുള്ളവനായിരിക്കെ തെളിവു നശിപ്പിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്’ – ജബീന ഇര്‍ഷാദ് പറഞ്ഞു.
Post Your Comments