പാലത്തായി കേസില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന് പറയുന്ന അധ്യാപകന്‍കൂടിയായ ബിജെപി പ്രവര്‍ത്തകന്‍ പത്മരാജനല്ല യഥാര്‍ത്ഥ പ്രതി. യഥാര്‍ത്ഥ പ്രതി പുറത്താണ്. ആ യതാര്‍ത്ഥ പ്രതിയെ കണ്ടുപിടിയ്ക്കണം.
പാലത്തായി കേസില്‍ ഇരയോടൊപ്പം തന്നെയാണ് ഞാന്‍. ഇര പീഡിപ്പിക്കപ്പെട്ടു എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ പ്രതി പത്മരാജന്‍ മാഷാണോ എന്ന കാര്യത്തിലാണ് തര്‍ക്കമുളളത് . ശാസ്ത്രീയമോ സാഹചര്യത്തെളിവുകളോ പത്മരാജന്‍ മാഷക്കെതിരെ പോലീസിന് ലഭിച്ചിട്ടില്ലെന്ന് ഐജി ശ്രീജിത്തിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വോയിസ് ക്ലിപ്പ് കേട്ടാല്‍ മനസ്സിലാകും. ബിജെപി വക്താവ് സന്ദീപ് വാര്യരുടെ ശ്രദ്ധേയമായ കുറിപ്പ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
പാലത്തായി കേസില്‍ ഇരയോടൊപ്പം തന്നെയാണ് ഞാന്‍. ഇര പീഡിപ്പിക്കപ്പെട്ടു എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ പ്രതി പത്മരാജന്‍ മാഷാണോ എന്ന കാര്യത്തിലാണ് തര്‍ക്കമുളളത് . ശാസ്ത്രീയമോ സാഹചര്യത്തെളിവുകളോ പത്മരാജന്‍ മാഷക്കെതിരെ പോലീസിന് ലഭിച്ചിട്ടില്ലെന്ന് ഐജി ശ്രീജിത്തിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വോയിസ് ക്ലിപ്പ് കേട്ടാല്‍ മനസ്സിലാകും.
ചില ചോദ്യങ്ങള്‍ പോലീസിനോടാണ് ചോദിക്കാനുള്ളത് .
1) പത്മരാജന്‍ മാഷ് കുറ്റം ചെയ്തിട്ടില്ലെന്ന് നിങ്ങള്‍ക്കും പൊതുസമൂഹത്തിനും മനസ്സിലായിരിക്കുന്നു. പക്ഷേ ഇരയെ പീഡിപ്പിച്ച വ്യക്തി ആരാണ്? അത് തെളിയിക്കേണ്ട ബാധ്യത നിങ്ങള്‍ക്കല്ലേ?
2) ഈ കേസുമായി ബന്ധപ്പെട്ട് ആദ്യം ഉയര്‍ന്നു കേട്ടിരുന്ന മറ്റു ചില പേരുകള്‍ സംബന്ധിച്ച അന്വേഷണം നടത്തിയിട്ടുണ്ടോ?
3) കേസിലെ ഏറ്റവും മൈന്യൂട്ട് ആയ വിശദാംശങ്ങള്‍ വരെ തന്നെ ഫോണ്‍ ചെയ്ത ഏതോ ഒരു മുഹമ്മദിനോട് വെളിപ്പെടുത്തിയ ഐജി ശ്രീജിത്തിന്റ ഉദാരമനസ്‌കത ഭാവിയിലും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമോ ?
4) രാജ്യത്തെ പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമം കുട്ടികള്‍ക്ക് മുന്നില്‍ വിശദീകരിച്ചുകൊടുത്തതിനെ ഒരു മഹാപരാധമാക്കി ചിത്രീകരിച്ച ഐജി ശ്രീജിത്ത് സര്‍ക്കാര്‍ നയത്തെ വിമര്‍ശിക്കരുത് എന്ന സര്‍വീസ് ചട്ടം ലംഘിച്ചില്ലേ ?
5) ഒരാള്‍ വര്‍ഗീയവാദി ആണോ അല്ലയോ എന്ന് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ ശ്രീജിത്തിനെ ആര് ചുമതലപ്പെടുത്തി ?
പാലത്തായിയിലെ ഇരയ്ക്ക് നീതി നല്‍കണം. അത് മറ്റൊരു നിരപരാധിയെ ഇല്ലാതാക്കി കൊണ്ടാവരുത്.
Post Your Comments