കണ്ണൂർ : പാലത്തായി പീഡനക്കേസിൽ ഇരയായ പെൺകുട്ടിക്കെതിരെ ക്രൈംബ്രഞ്ച് റിപ്പോർട്ട്.പെൺകുട്ടിക്ക് കളളം പറയുന്ന ശീലമുണ്ടെന്നും ഭാവനയോടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന സ്വഭാവമുണ്ടെന്നും ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സാമൂഹ്യനീതി വകുപിപ്പിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ തയ്യാറാക്കിയ റിപ്പോർട്ട് ഉദ്ധരിച്ചാണ് ക്രെെംബ്രഞ്ചിന്റെ നടപടി.
പീഡനക്കേസിൽ പ്രതിയായ ബി.ജെ.പി നേതാവിനെ പോക്സോ കേസിൽ നിന്നും ഒഴിവാക്കിയത് ഡയറക്ടർ ജനറൽ ഓഫ് പ്രോസികൃൂഷനാണെന്നും ക്രൈം ബ്രാഞ്ച്. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പട്ട് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിയെ തുടർന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കേസിൽ ഫോറൻസിക്ക് പരിശോധന ഇതുവരെ നടത്താൻ സാധിച്ചിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് വിശദീകരിച്ചു.
കേസിൽ ശാസ്ത്രീയ തെളിവുകളടക്കം ലഭിച്ചതായും ഇരയടക്കം 92 പേരെ ഇതുവരെ ചോദ്യം ചെയ്തതായും ക്രൈം ബ്രാഞ്ച് അറിയിച്ചു. പീഡനത്തിന്റെ ദുരവസ്ഥയിൽ നിന്നും പെൺകുട്ടി ഇതുവരെ വെളിയിൽ വന്നിട്ടില്ലെന്നും സൈക്കോളജിസ്റ്റുകൾ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ഉറക്കമില്ലായ്മ, ക്ഷീണം, ക്രമമില്ലാത്ത ഭക്ഷണ രീതി, തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കുന്നതായും ഒപ്പം പറയുന്ന സ്വഭാവം, അതിവേഗം മാറുന്ന വ്യക്തിത്വം എന്നിവയും പെൺകുട്ടിക്ക് ഉണ്ടെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.
Post Your Comments