Latest NewsKeralaNews

ജനങ്ങളുടെ ആരോഗ്യമല്ല, വരുമാനം മാത്രമാണ് ലക്ഷ്യം: സംസ്ഥാനത്തെ ബിവറേജസിനു മുന്നിലെ ക്യൂവിനെതിരെ ഹൈക്കോടതി

കോവിഡ് നിരക്കിന്റെ മൂന്നിലൊന്നും കേരളത്തിലാണ്

കൊച്ചി : സംസ്ഥാനത്തെ ബിവറേജസിനു മുന്നിലെ ക്യൂവിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഉടന്‍ നടപടി വേണമെന്നും ചൊവ്വാഴ്ചയ്ക്കകം സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

കൂട്ടം കൂടുന്നതിലൂടെ ആളുകള്‍ക്ക് രോഗം പകരില്ലേ?. മദ്യവില്‍പ്പനയുടെ കുത്തക അവകാശം സര്‍ക്കാരിനാണ്. വേണ്ട സൗകര്യം ഒരുക്കാന്‍ ബെവ്‌കോയ്ക്ക് ബാധ്യതയുണ്ട്. ഒരു തരത്തിലുള്ള സാമൂഹിക അകലവും പാലിക്കപ്പെടുന്നില്ല. ഇതിന് മുൻപിലുള്ള ആള്‍ക്കൂട്ടം എന്ത് സന്ദേശമാണ് സാധാരണക്കാര്‍ക്ക് നല്‍കുന്നതെന്നും കോടതി ചോദിച്ചു.

Read Also  :  ബാലരാമപുരത്തെ തൊഴിലാളികളുടെ ഇന്നത്തെ അവസ്ഥ കണ്ടോ? സർക്കാർ ശ്രദ്ധ പതിയാൻ ഇവർ എത്ര നാൾ കാത്തിരിക്കണം

ബെവ്‌കോയുടെ മുന്നില്‍ വരുന്നവരുടെ ആരോഗ്യത്തിലാണ് ശ്രദ്ധ ചെലുത്തേണ്ടത്. എന്നാൽ, സർക്കാർ വരുമാനം മാത്രമാണ് ലക്ഷ്യമിടുന്നത്. കോവിഡ് നിരക്കിന്റെ മൂന്നിലൊന്നും കേരളത്തിലാണ്. പക്ഷെ എന്താണ് ബെവ്‌കോയ്ക്ക് മുന്നില്‍ നടക്കുന്നതെന്നും കോടതി ചോദിച്ചു. കല്യാണത്തിന് പത്തും മരണത്തിനു ഇരുപതും ആളുകളെ മാത്രം അനുവദിക്കുന്നിടത്ത് മദ്യവില്‍പനശാലകളില്‍ അഞ്ഞുറോ അതിലധികമോ ആകാമെന്നാണോ എന്നും കോടതി വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button