ന്യൂഡൽഹി : രാജ്യത്തെ പുതിയ ഐടി നിയമങ്ങൾക്ക് വഴങ്ങി ട്വിറ്റർ. പുതിയ ഐടി നിയമങ്ങളിലെ നിർദ്ദേശ പ്രകാരം ട്വിറ്റർ കംപ്ലെയ്ൻസ് ഓഫീസറെയും, റെസിഡന്റ് ഗ്രീവൻസ് ഓഫീസറെയും നിയമിക്കും. ഡൽഹി ഹൈക്കോടതിയിലാണ് ട്വിറ്റർ ഇക്കാര്യം അറിയിച്ചത്.
പുതിയ നിയമനങ്ങൾ നടത്താൻ വൈകുന്നതിൽ ഡൽഹി ഹൈക്കോടതി ജസ്റ്റിസ് രേഖാ പള്ളി ട്വിറ്ററിനോട് അതൃപ്തി അറിയിച്ചിരുന്നു. ഇതിനു നൽകിയ മറുപടിയിലാണ് നിയമങ്ങൾ പാലിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. എട്ട് ആഴ്ചകൾക്കുള്ളിൽ ഓഫീസർമാരെ നിയമിക്കും. റെസിഡെന്റ് ഗ്രീവൻസ് ഓഫീസർക്കായുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ടെന്നും ട്വിറ്റർ അറിയിച്ചിട്ടുണ്ട്.
Read Also : ഷൂസ് നനയാതിരിക്കാന്‍ മത്സ്യത്തൊഴിലാളിയുടെ തോളില്‍ കയറിയിരുന്ന് മന്ത്രി : വീഡിയോ കാണാം
അതുവരെ ഇടക്കാല ഗ്രീവൻസ് ഓഫീസറെ നിയമിക്കും. ഞായറാഴ്ചയ്ക്കകം ഇടക്കാല ഓഫീസറുടെ നിയമനം പൂർത്തിയാക്കും റെസിഡെന്റ് ഗ്രീവൻസ് ഓഫീസറുടയും, കംപ്ലയ്ൻസ് ഓഫീസറുടെയും നിയമനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും ട്വിറ്റർ കോടതിയിൽ അറിയിച്ചു.
Post Your Comments