തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ ടൂറിസം-ദേവസ്വം വകുപ്പുകള്‍ കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് തീര്‍ത്ഥാടന സര്‍ക്യൂട്ട് നടപ്പാക്കാന്‍ തീരുമാനമായി. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പില്‍ഗ്രിം ടൂറിസത്തിന്റെ ഭാഗമായി വിവിധ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് തീര്‍ത്ഥാടന സര്‍ക്യൂട്ട് നടപ്പാക്കുക. വിദേശ സഞ്ചാരികളെ ആകര്‍ഷിച്ച് ടൂറിസം മേഖലയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാനാണ് ദേവസ്വം-ടൂറിസം വകുപ്പുകള്‍ സംയുക്തമായി ശ്രമിക്കുന്നത്. സംസ്ഥാനത്തെ ആരാധനാലയങ്ങളെയും സാംസ്‌കാരിക സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിയുള്ള പദ്ധതിയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
കേരളത്തില്‍ ആത്മീയ ടൂറിസത്തിന് വലിയ സാധ്യതയുള്ളതിനാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍തൂക്കം നല്‍കും. ശബരിമല, ഗുരുവായൂര്‍, പത്മനാഭസ്വാമി ക്ഷേത്രം, മലയാറ്റൂര്‍ പള്ളി, ചേരമാന്‍ ജുമാ മസ്ജിദ് എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. ശബരിമലയിലേയ്ക്കുള്ള റോഡുകള്‍ നവീകരിക്കാനും സീതത്തോട് പദ്ധതി അടിയന്തിരമായി പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
Post Your Comments