KeralaLatest News

തൃത്താല പെൺകുട്ടിയെ സ്‌കൂളിലെത്തിയും ഭീഷണിപ്പെടുത്തി, സെക്സ് റാക്കറ്റിന്റെ വലയില്‍ കുടുങ്ങിയത് കൂടുതല്‍ പെണ്‍കുട്ടികള്‍

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പ്, കഞ്ചാവും ലഹരി മരുന്നും നല്‍കി ലൈംഗികമായി പീഡനത്തിനിരയാക്കുകയായിരുന്നു.

പാലക്കാട്: തൃത്താലയില്‍ മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. മയക്കുമരുന്ന് സംഘത്തിന്‍റെ വലയില്‍ കൂടുതല്‍ പെണ്‍കുട്ടികളെന്ന് റിപ്പോര്‍ട്ട്. തന്‍റെ സുഹൃത്തുക്കളായ രണ്ടു പെണ്‍കുട്ടികള്‍ ലഹരിമാഫിയയുടെ പിടിയിലാണെന്ന് പരാതി നല്‍കിയ പെണ്‍കുട്ടി വെളിപ്പെടുത്തി. പെണ്‍കുട്ടികളെ മാനസിക സമ്മര്‍ദത്തിലാക്കി ലഹരി ഉപയോഗിപ്പിക്കുകയാണ് ഇവരുടെ രീതി. പിന്നീട് ലൈംഗിക പീഡനത്തിന് ഇരയാക്കുന്നു.

പരാതിക്കാരിയായ പെണ്‍കുട്ടി മാത്രം മൂന്ന് വര്‍ഷം ഈ സംഘത്തിന്റെ വലയിലായിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പ്, കഞ്ചാവും ലഹരി മരുന്നും നല്‍കി ലൈംഗികമായി പീഡനത്തിനിരയാക്കുകയായിരുന്നു. പരാതിക്കാരിയായ പെണ്‍കുട്ടി മാത്രം മൂന്ന് വര്‍ഷം ഈ സംഘത്തിന്റെ വലയിലായിരുന്നു. വീട്ടില്‍ ഒളിക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നും നഗ്ന ചിത്രങ്ങളുണ്ടെന്നും പറഞ്ഞ് പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

കഞ്ചാവും എം.ഡി.എം.എ ഉള്‍പ്പെടെയുള്ള മയക്കുമരുന്നും നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് തൃത്താല കറുകപ്പുത്തൂരില്‍ മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നത്. സ്കൂളിലെത്തി ഭീഷണിപ്പെടുത്തിയതോടെ പെണ്‍കുട്ടിക്ക് പ്ലസ് ടു പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടിവരെ വന്നു. ഇതിനിടെ പ്രതികളില്‍ ഒരാള്‍ പ്രണയം നടിച്ച്‌ വിവാഹ വാഗ്ദാനം നല്‍കുകയും നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.

തുടര്‍ച്ചയായ ലഹരി ഉപയോഗത്തെ തുടര്‍ന്ന് മാനസിക പ്രശ്നമുളള പെണ്‍കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

കറുകപ്പുത്തൂര്‍ സ്വദേശികളായ മുഹമ്മദ് എന്ന ഉണ്ണി, നൗഫല്‍ എന്ന പുലി, മേഴത്തൂര്‍ സ്വദേശി അഭിലാഷ്, പള്ളിപ്പടി സ്വദേശി ഷാഹുല്‍, തൗസീവ് എന്നിവര്‍ക്കും കണ്ടാലറിയുന്ന മറ്റുള്ളവര്‍ക്കുമെതിരെയാണ് പരാതി. പരാതിയില്‍ പറയുന്ന പ്രതികളെ കൂടാതെ വലിയൊരു റാക്കറ്റ് തന്നെ പീഡനത്തിന് പിന്നിലുണ്ടെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button