ന്യൂഡല്‍ഹി: പുതുതായി സത്യപ്രതിജ്ഞ ചെയ്ത കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായി. മലയാളിയും രാജ്യസഭ എംപിയുമായ രാജീവ് ചന്ദ്രശേഖറിന് നിര്‍ണായകമായ ചുമതലകളാണ് ലഭിച്ചിരിക്കുന്നത്. നൈപുണ്യവികസനം, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി(ഐടി) സഹമന്ത്രി സ്ഥാനമാണ് രാജീവിന് ലഭിച്ചത്.
Also Read: കേരള – കര്‍ണാടക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ പുന:രാരംഭിക്കും, കര്‍ണാടകയോട് തീരുമാനം അറിയിച്ച് കേരളം
കേന്ദ്ര മന്ത്രിസഭയിലെത്താന്‍ സാധിച്ചത് വലിയ അവസരമായി കാണുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. പ്രധാനമന്ത്രി നല്‍കുന്ന ചുമതല കൃത്യമായി നിര്‍വഹിക്കുമെന്നും തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2006ല്‍ ബിജെപിയുടെയും ജനതാദളിന്റെയും പിന്തുണയോടെയാണ് കര്‍ണാടകയില്‍ നിന്ന് ആദ്യമായി രാജീവ് ചന്ദ്രശേഖര്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ലമെന്റില്‍ രാജ്യസഭാംഗമായി മൂന്നാം ഊഴം പിന്നിടുന്ന രാജീവ് ചന്ദ്രശേഖര്‍ നിലവില്‍ ബിജെപിയുടെ ദേശീയ വക്താവ് കൂടിയാണ്. പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം, പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അംഗം എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Post Your Comments